Tuesday, December 26, 2006

അസ്തമയം പടിഞ്ഞാറ്‌..

കാപ്പിറ്റോളില്‍ ഒരു സന്ധ്യ..

When she saw her lord, she blushed"



1/80 @ എഫ് 4

Friday, December 01, 2006

ലാസ് വെഗാസ് 2

പറന്നിറങ്ങുമ്പോള്‍ ചുറ്റുപാടും കാണാവുന്ന ദൂരത്തില്‍ മറ്റു പ്രമുഖ നഗരങ്ങളൊന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ചുറ്റും നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന മരുഭൂമിയും, മലനിരകളും..ഇത്‌ കീശനിറയെ പണവുമായി ഇറങ്ങി നടന്നാല്‍, ലോകത്തില്‍ കിട്ടാവുന്ന ഏതു സുഖവും പണം കൊടുത്തു വാങ്ങാമെന്ന്‌ അഹങ്കരിക്കുന്ന മനുഷ്യരുടെ നഗരം. ദിവസവും ഇരുട്ടി വെളുക്കുമ്പോള്‍ പണം കൊണ്ടു മൂടപ്പെടുന്ന നഗരം.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വര്‍ണ്ണങ്ങളും തീര്‍ത്ത മായിക ലോകത്തില്‍ എല്ലാവര്‍ക്കും അവനവനിഷ്ടപ്പെടുന്ന തരം ആകര്‍ഷണങ്ങളുണ്ട്‌. റോളര്‍ കോസ്റ്ററുകളും, മോഷന്‍ സിമുലേറ്ററുകളും, സര്‍ക്കസും, ബാലേകളും മുതല്‍ പ്രായമായവര്‍ക്കു മാത്രമുള്ള ഷോകള്‍ വരെ ഇവിടെ കിട്ടും. എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങള്‍ ഒരു വീഥിക്കിരു വശവും ലഭ്യമാണെന്നതു തന്നെയാണ്‌ ഈ നഗരത്തിന്റെ പ്രത്യേകതയും ആകര്‍ഷണവും..

പ്രണയിക്കുന്നവര്‍ക്കു ഒന്നു ചേരാനും, ഒന്നു ചേര്‍ന്നവര്‍ക്കു മധുവിധു ആഘോഷിക്കാനും, വഴിപിരിഞ്ഞവര്‍ക്കും, ഏകാന്ത പഥികര്‍ക്കും എല്ലാം മറക്കാനും, സ്വയം മറന്നിരിക്കുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനും, എല്ലാം ഈ നഗരം വഴിയൊരുക്കുന്നു. മിക്ക ഹോട്ടലുകളിലും വിവാഹം കൊണ്ടാടാന്‍ വന്‍ തിരക്കാണിവിടെ. ഇവിടത്തെ പ്രശസ്തമായ ബാച്ചിലര്‍ പാര്‍ട്ടികള്‍ കൊണ്ടാടാന്‍ അമേരിക്കയുടെ അങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാര്‍ തിരഞ്ഞെടുകുന്നതും ഈ സുന്ദരിയെ തന്നെ..

പകലുറങ്ങി, രാത്രി ഉണരുന്ന നിശാ സുന്ദരിയെ കാണേണ്ട സമയത്തിന്റെ കാര്യത്തില്‍ സംശയമുണ്ടോ? ഇതാ ചില രാത്രി ദൃശ്യങ്ങള്‍..

The Mirage ഹോട്ടലിനു മുന്നിലെ വെള്ളച്ചാട്ടം..


സ്ട്രാറ്റോസ്ഫിയര്‍ ഹോട്ടലിന്റെ ടവര്‍. വെഗാസ്‌ സ്‌ട്രിപ്പിന്റെ ഒരറ്റത്തുള്ള ഈ ടവറിന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്‌. മുപ്പതു സെക്കന്റില്‍ നൂറു നില കയറുന്ന അതിവേഗ ലിഫ്റ്റില്‍ കേറിയാല്‍ 107-ആം നിലയിലെ ഹോട്ടലിലും, അതിനു മുകളിലെ 109-ആം നിലയിലെ ഒബ്സര്‍വേഷന്‍ ഡെക്കിലും ചെന്നെത്താം. 1149 അടി ഉയരത്തിലുള്ള ഈ ഡെക്കാണത്രേ അമേരിക്കയിലേ ഏറ്റവും ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ഡെക്ക്‌.

ഈ ഡെക്കിനു മുകളില്‍ ധൈര്യ ശാലികളെ കാത്ത്‌ മൂന്നു ത്രില്‍ റൈഡുകള്‍ കാത്തിരിക്കുന്നുണ്ട്‌. ഇന്‍സാനിറ്റി, എക്സ്‌-സ്ക്രീം, ബിഗ്‌ ഷോട്ട്‌ എന്നു പേരിട്ടു വിളിക്കുന്ന ഇവ കയറുന്നവരുടെ ധൈര്യം ശരിക്കും പരീക്ഷിക്കും. 3 ജി ശക്തിയില്‍, എഴുപതു ഡിഗ്രി കോണില്‍ ടവറില്‍ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നു വട്ടത്തില്‍ കറങ്ങുന്ന ഇന്‍സാനിറ്റി, ചെരിഞ്ഞു കരങ്ങുന്ന ഒരു സ്ലിംഗ്‌ റൈഡാണ്‌. ഇനി ഇതു പോരെന്നുള്ളവര്‍ക്കു ടവറില്‍ നിന്നും ഇരുപത്തേഴടി പുറത്തേക്ക്‌ തുറന്ന വാഹനത്തിലിരുത്തി ഉന്തിയിടുന്ന എക്സ്‌-സ്ക്രീം പരീക്ഷിക്കാം. ചെരിഞ്ഞ റെയിലിങ്ങില്‍ നിന്നും ഓടി വന്നു ബില്‍ഡിങ്ങിന്റെ പുറത്തേക്കു തള്ളി നില്‍ക്കുന്ന അറ്റത്തു ചെന്നു ബ്രേക്കിട്ടു നിര്‍ത്തുന്ന വാഹനം, തിരിച്ചു പോക്കിനിടെ കയറുപൊട്ടിയെന്നോണം വീണ്ടും താഴേക്കു പതിക്കുമ്പോഴാണ്‌ അതിന്റെ പേര്‍ അന്വര്‍ത്ഥമാകുന്നത്‌.. ടവറിന്റേ ഏറ്റവും മുകളില്‍ ഒരു സൂചിമുന പോലെ നില്‍ക്കുന്ന നൂറ്റി അറുപതടി ഉയരത്തുള്ള ബിഗ്‌ ഷോട്ട്‌ എന്ന റൈഡില്‍ കയറിയിരിക്കുന്നയാളെ വായുവിന്റെ ബലത്തിലേറി മുകളിലേക്കു പറപ്പിക്കും.


ലാസ്‌വെഗാസ്‌ സ്‌ട്രിപ്‌, സ്ട്രാറ്റോസ്ഫിയറിന്റെ മുകളില്‍ നിന്ന്‌



നടുക്കു കാണുന്ന പിരമിഡാണ്‌ ലക്സര്‍. അതിന്റെ മുകളിലാണ്‌ മനുഷ്യ നിര്‍മ്മിതമായ, പൊതു സ്ഥലത്തുള്ള, ഏറ്റവും ശക്തിയുള്ള പ്രകാശ രശ്മി എന്ന്‌ അവര്‍ അവകാശപ്പെടുന്നു. ആകാശത്തില്‍ പത്തു കിലോമീറ്റര്‍ മുകളില്‍ ഇരുന്നു പത്രം വായിക്കാനും മാത്രം ശക്തിയുള്ളതത്രേ ഇത്‌. ലക്സറിലെ ആട്രിയം, ലോകത്തിലേ ഏറ്റവും വലിയ ആട്രിയം ആണെന്നു പറയപ്പെടുന്നു.


ട്രെഷര്‍ ഐലന്റിലെ കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍.. വൈകീട്ട്‌ ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉണ്ട്‌




എക്സ്‌കാലിബര്‍ ഹോട്ടല്‍

Tuesday, November 21, 2006

ലാസ് വെഗാസ് 1

ലാസ് വെഗാസ് - മണിക്കൂറുകളോളം നീളുന്ന യാത്രയുടെ ക്ഷീണം മറക്കാന്‍ വേണ്ടതെല്ലാം ഒരുക്കി വെച്ചു അവധൂതന്മാരെ കാത്തിരിക്കുന്ന മരുഭൂമിയുടെ രാജ്ഞി.. പകല്‍ വെളിച്ചത്തില്‍ ഉറങ്ങുന്ന രാത്രിയുടെ സുന്ദരി.. സ്ലോട്ട് മെഷീനുകളുടെ കിലുക്കവും, നഷ്ടപ്പെട്ടവന്റെ ദുഃഖവും, നേടിയവന്റെ സന്തോഷ പ്രകടനങ്ങളും, വര്‍ണ്ണവിളക്കുകളുടെ പ്രഭയും കോക്ടെയിലുകള്‍ സൃഷ്ടിക്കുന്ന കസീനോകളുടെയും, കൊച്ചു കാര്‍ഡുകളില്‍ സ്വന്തം പരസ്യം അടിച്ചു അതു വിതരണം ചെയ്യാന്‍ ദിവസക്കൂലിക്ക് ആള്‍ക്കാരെ നിര്‍ത്തുന്ന നിശാ സുന്ദരിമാരുടെയും, മണികിലുക്കി സഹായം ചോദിച്ചു കൊണ്ട് വഴിവക്കില്‍ ഇരിക്കുന്ന പാവങ്ങളുടെയും ദിവസങ്ങള്‍ പൂത്തു കൊഴിയുന്ന നെവാഡാ മരുഭൂമിയുടെ റാണി.. ആ രാജ്ഞിയുടെ മടിത്തട്ടിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. മുതിര്‍ന്നവരുടെ ഡിസ്‌നി ലാന്‍ഡ് എന്ന എന്റെ സഹപ്രവര്‍ത്തകരുടെ വിശേഷണം അന്വര്‍ത്ഥം! ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കി, ന്യൂയോര്‍ക്കു മുതല്‍ ഈജിപ്റ്റ് വരേയും പുനര്‍ സൃഷ്ടിച്ചിരിക്കുന്നു ഇവിടെ. ഉള്ളില്‍ കയറിയാല്‍ പുറത്തേക്കുള്ള വഴി കിട്ടാന്‍ പണിപ്പെടുന്ന കാസിനോകളാണ് എല്ലായിടത്തും.

‘ദ സ്‌ട്രിപ്’ എന്നറിയപ്പെടുന്ന ലാസ് വെഗാസ് ബൊലവാര്‍ഡിന്റെ രണ്ടു വശത്തുമായി സൃഷ്ടിച്ചിരിക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക്...





വെനീസ് നഗരത്തില്‍ ഒരു സായാഹ്നം..


ഈ നഗരവും ആകാശവുമെല്ലാം ഹോട്ടലിനകത്താണ്.
ബാക്കി വഴിയേ..

Friday, November 03, 2006

ഷെനന്‍‌ഡോ വാലി

വെര്‍‌ജീനിയയിലെ ബ്ലൂ റിഡ്ജ് പര്‍വത നിരകള്‍ക്കിടയില്‍ കിടക്കുന്ന ‘നക്ഷത്രങ്ങളുടെ പുത്രി’ എന്നറിയപ്പെടുന്ന ഷെനന്‍‌ഡോ വാലിയിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച്ച. എത്തിയപ്പോള്‍ നേരം വൈകിയതു കൊണ്ട് സ്കൈ ലാന്‍‌ഡ് ഡ്രൈവു വഴി ഓടിക്കലില്‍ ഒതുക്കി പരിപാടികള്‍. 200 മൈല്‍ നീളത്തില്‍ കിടക്കുന്ന വാലിയില്‍ നിറഭേദങ്ങളുടെ സമയമാണിപ്പോള്‍..







ഇത് യാത്രാ മധ്യേ..


കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ നോക്കാം..

Wednesday, September 13, 2006

തുമ്പീ തുമ്പീ വാ വാ...

ഒരു മലരെങ്ങെന്നു ചോദിപ്പൂ..

Monday, September 11, 2006

സന്ധ്യക്കെന്തിനു സിന്ദൂരം..

വീണ്ടുമൊരു പാലക്കാടന്‍ സന്ധ്യ...



f/2.8 at 1/8 seconds.

Friday, September 08, 2006

ദി ബാള്‍ട്ടിമോര്‍ സണ്‍ (പത്രമല്ലാട്ടോ)

ഒരു അസ്തമയം, എന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന്


f/3.2 at 3 seconds

Sunday, September 03, 2006

വെള്ളച്ചാട്ടത്തിന്റെ കാവല്‍ക്കാര്‍..

വെള്ളത്തില്‍ നിന്നുയരുന്നു ഞാന്‍,
വെള്ളത്തിലൊടുങ്ങുന്നു ഞാന്‍,
വെള്ളത്തിലല്ല ഞാന്‍
വെള്ളച്ചാട്ടത്തിന്റെ കാവലാള്‍ മാത്രം...

Sunday, August 27, 2006

സന്ധ്യ...





ആകാശത്തിന്റെ ക്യാന്‍‌വാസില്‍ സൂര്യന്‍ വരച്ച ഒരു പാലക്കാടന്‍ ചിത്രം..
(f/2.8 at 1/15)

Sunday, July 16, 2006

നിറങ്ങള്‍..

ഫോക്കസ് ശരിയായില്ല, എങ്കിലും...

Wednesday, July 12, 2006

ചിക്കാഗോ...

ഒരു ചിക്കാഗോ ദൃശ്യം....

Wednesday, July 05, 2006

വെടിക്കെട്ട് - 2

ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ട്
(ഭാഗം 1 കാണാത്തവര്‍ ഇവിടെ കാണുക..)













Tuesday, July 04, 2006

വെടിക്കെട്ട് -1





വെടിക്കെട്ടു നടത്തുന്നത് ഈ ബാര്‍ജില്‍ നിന്ന്...

കാണാനുള്ള ആള്‍ക്കൂട്ടം


ബാക്കി പടങ്ങള്‍ വഴിയേ...

Sunday, July 02, 2006

പാല്‍ നിലാവൊരു പാനപാത്രത്തില്‍...

പാല്‍ നിലാവൊരു പാനപാത്രത്തില്‍ പകര്‍ന്നു തരൂ പ്രിയസഖീ....





നിദ്രയാം പ്രിയസഖി....

നിദ്രയാം പ്രിയസഖിതന്‍ മടിയില്‍
ഞാനിന്നു തലചായ്ച്ചുറങ്ങവേ.....

Monday, June 26, 2006

മലയണ്ണാര്‍ക്കണ്ണന്‍.....

ഹേയ്, മലയണ്ണാനൊന്നുമല്ല, സാധാരണ അണ്ണാന്‍ തന്നെയാ.. അനാപോളിസിലെ കാപിറ്റോളിന്റെ ചുറ്റുമുള്ള മരങ്ങളില്‍ സ്വൈര വിഹാരം നടത്തുന്ന ഭൂമിയുടെ അവകാശി.. ക്യാമറ കണ്ടപ്പോ ഓടി മരത്തിന്റെ മേളില്‍ കേറി ‘ഇങ്ങനെ മത്യോ?’ എന്നു കണ്ണാലെ ചോദിച്ചു കുണുങ്ങി വാലുവളച്ച് ഇരുന്നു തന്നു..

ദാ..

Tuesday, June 06, 2006

അനാപൊളിസ് , മെരിലാന്‍‌ഡ്(Annapolis, Maryland)

മെരിലാന്‍ഡിന്റെ തലസ്ഥാനമായ തുറമുഖ നഗരമാണ് അനാപൊളിസ്.. ഇഷ്ടിക പാകിയ നിരത്തുകളും പഴയ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും നിറഞ്ഞ ഒരു കൊച്ച് സുന്ദരി.. പഴമയെ അപ്പടി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഈ കൊച്ചു പട്ടണത്തിനെ ചുവരുകളില്ലാത്ത മ്യൂസിയം എന്നു വിശേഷിപ്പിക്കുന്നു.


അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..





സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍‌ഡിന്റെ ചിഹ്നം..


സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.




സമര്‍പ്പണം: വായാടിക്ക്..