ഹേയ്, മലയണ്ണാനൊന്നുമല്ല, സാധാരണ അണ്ണാന്‍ തന്നെയാ.. അനാപോളിസിലെ കാപിറ്റോളിന്റെ ചുറ്റുമുള്ള മരങ്ങളില്‍ സ്വൈര വിഹാരം നടത്തുന്ന ഭൂമിയുടെ അവകാശി.. ക്യാമറ കണ്ടപ്പോ ഓടി മരത്തിന്റെ മേളില്‍ കേറി ‘ഇങ്ങനെ മത്യോ?’ എന്നു കണ്ണാലെ ചോദിച്ചു കുണുങ്ങി വാലുവളച്ച് ഇരുന്നു തന്നു..
ദാ..
Monday, June 26, 2006
Subscribe to:
Post Comments (Atom)
16 comments:
അണ്ണാറ കണ്ണാ കുഞിരി മൂക്കാ തൊണ്ണൂരണ്ടി കടം തരുമൊ?
ഈ മരമേതാണെന്നറിയാമൊ? ഇവിടെ കന്ണ്ടീട്ടുണ്ട്. പക്ഷെ പേരറിയില്ല.
ശനിയന്‍,
ഇതു നന്നായിട്ടുണ്ട്..
അണ്ണാന്‍ ഇസ് ഏ ഡിഫിക്കള്‍ട്ട് ആനിമല്‍ റ്റു ഫോട്ടോഗ്രാഫ് - കാരണം - അടങ്ങി ഇരിക്കില്ല.
അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയില്‍ ഒരു കമന്റു മാത്രം ഇട്ട് ഞാന്‍ നമിക്കുന്നു. മലയണ്ണാര്‍ക്കണ്ണാ എന്ന് ഏതോ ഒരു പാട്ടിന്റെ ഏതോ ഒരു വരിയില്ലേ.
നല്‍പട് സര്‍ട്ടിഫിക്കറ്റ് തന്നിരിക്കുന്നു.
പണ്ട് വീട്ടിലൊരണ്ണാന്‍ ഉണ്ടായിരുന്നു. എന്റെ ഓമന,വിളിച്ചാല്‍ വിളിപ്പുറത്തെത്തിയിരുന്ന എന്റെ മണി.
ഒരു ദിവസം വീട്ടില്‍ വിരുന്നിനു വന്ന ഒരു പരക്കഴി ചെക്കന്‍, എന്റെ അണ്ണാനെ കണ്ടിട്ട് എലിയാണെന്ന് കരുതി മുട്ടിപ്പലകക്ക് അടിച്ചുകൊന്നു.
ഉഗ്രന്‍ പടം!
അതൊരു മേപ്പിള്‍ വൃക്ഷമല്ലേ?
ഈ മരം മേപ്പിള്‍ അല്ലേ? എപ്പോഴും ക്യമറയും തൂക്കിയാണോ നടപ്പു? (ഒരു ദിവസം മൂന്നു അണ്ണാരക്കണ്ണന്മാര്‍ വേണേല്‍ ഫോട്ടൊ എടുത്തോ എന്നു പറഞ്ഞു ഒരു മരപ്പൊത്തില്‍ ഇരുന്നു നോക്കിയപ്പോള്‍ കയ്യില്‍ ക്യമറ ഇല്ലാതിരുന്നതിന്റെ കുശുമ്പു തീര്‍ത്തതാണേ..)
:)
അമേരിക്കന്‍ അണ്ണാനു മൂന്നു വര ഇല്ലാത്തെ എന്തെ? ആര്‍ക്കെങ്കിലും അറിയാമൊ? ശ്രീരാമന്‍ വരച്ചില്ല എന്നുള്ള ഉത്തരം സ്വീകാര്യമല്ല.
‘ഇങ്ങനെ മത്യോ’ എന്ന ചോദ്യം ആ കണ്ണില്‍ ശരിക്കും കാണാനുണ്ട്.
എല്‍ജീ, ഇവന്‍ ജനുസ്സ് വേറെയാണ് എന്നതാണ് കാരണം. ഇത് ഈസ്റ്റേണ്‍ ഗ്രേ സ്ക്യുറല്‍ എന്നറിയപ്പെടുന്ന വിഭാഗമാണെന്നാണ് വായിച്ചറിഞ്ഞത് ( ദാ ഇവിടെ നോക്കൂ).
ഇനി വരയുടെ കാര്യം വിക്കിയില്‍:
“The Three-Striped Palm Squirrel (Funambulus Palmarum) has three distinct stripes on its back. As per the Hindu epic, Ramayana, the squirrel got these stripes when Lord Rama patted a squirrel's back with affection as it shared its nuts with Lord Rama when he was in exile.“
ഹഹ!!!
ശനിയോ,പണ്ട് എനിക്കൊരണ്ണാന്‍ കുഞ്ഞിനെ കിട്ടി. കണ്ണു തുറക്കണേലും മുന്‍പു തെങ്ങുകയറ്റക്കാരന്‍ മധു കൊണ്ടു തന്നതാ. ഒരു ദിവസം, അതു കണ്ണു തുറന്നു. അച്ഛന്‍ അതിനെ എടുത്ത് മരത്തിന്മേല്‍ വച്ചു. അത് മരം കയറി മുകളിലേക്ക് പോയി. എന്റെ പേടി അതാദ്യമായി മരം കയറുകയല്ലേ, വീഴില്ലേന്നായിരുന്നു. കരഞ്ഞ എന്റെ ചെകിടില്‍ പിടിച്ച് തിരുമ്മി അച്ഛന്‍ പറഞ്ഞു, അണ്ണാന്‍ കുഞ്ഞിനെ ആരും മരം കയറ്റം പടിപ്പിക്കണ്ടാന്ന്.
എന്തായാലും, അതുപോലെ തന്നെ അവനിറങ്ങി വന്നു.
വീടിന്റെ ഉത്തരത്തില്‍ പിന്‍ കാലില്‍ ഞാന്നു കിടന്ന് മോഡേണ്‍ ബ്രഡ്ഡു കടിച്ചു തിന്നിരുന്ന എന്റെ ശിങ്കുവിനെ ഓര്‍മ്മിപ്പിച്ചതിന്നു നന്ദി.
ഡാലി, മേപ്പിള്‍ ആണെന്നാ ഓഫീസിലുള്ളവരും പറയണേ.. നന്ദി!
സപ്തവര്‍ണ്ണങ്ങള്‍, അതെ, അടങ്ങിയിരിക്കണ ശീലം ഇഷ്ടനു പണ്ടേ ഇല്ലല്ലോ? 3-4 ഷേക്കിനു ശേഷമാണ് ഒന്നു നേരെ കിട്ടിയത് :-) നന്ദി!
വക്കാരി മാഷേ, അതെ, പലതുള്ളി പെരു വെള്ളം, അണ്ണാര്‍ക്കണ്ണനും തന്നാലായത്, കാക്ക കുളിച്ചാല്‍ കൊക്കാകുമോ, വെളുക്കാന്‍ തേച്ചത് പാണ്ടായി, പിന്നെ പണ്ടായി.. നാനി! :-)
വിശാല്‍ജീ, മ്മടോടെം ണ്ടാര്‍ന്നൂ.. പലപ്പോഴായിട്ട് മൂന്നാലെണ്ണത്തിനെ നമ്മളും വളര്‍ത്തീട്ട്ണ്ട്.. നന്ദി!! :-)
കലേഷ്ജീ, നന്ദി!! ഈവഴിയൊക്കെ വരാറുണ്ടല്ലേ? സന്തോഷം!!! :-)
ഏവൂര്‍ജീ, അതെ എന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.. നന്ദി! :-)
ബിന്ദു, നടക്കാനിറങ്ങിയാല്‍ സാധാരണ അതും കയ്യിലെടുക്കും.. ഇടക്കിടെ പോസ്റ്റാന്‍ എന്തെങ്കിലും തടയുമോ എന്ന വര്‍ണ്ണ്യത്തിലാശങ്കയാല്‍... നന്ദി! :-)
എല്‍ജീ, നന്ദി! നല്ല ചോദ്യം.. വിക്കി വരെ അതാ പറയണേ.. ;-)
ദില്‍ബാസ് മാഷേ, അതെ, അതാണ്!! :-) നന്ദി!
വഴിപോക്കന്‍ മാഷേ, സത്യം.. ഇവിടെ പെരുച്ചാഴിയെ കണ്ടിട്ടൂണ്ടോ? നന്ദി!! :-)
കുറുമാന്‍ മാഷേ, നന്ദി! ഓര്‍മ്മകളേ.. ;-)
യെവനും നമ്മടെ ഇന്ത്യന്‍ റൂള്‍ഡ് ബുക്ക് കണക്കെ ഛില്‍ ഛില്‍ എന്നു സിംബലടിച്ചാണോ കരച്ചില്‍?
യാത്രാമൊഴീം ഈ വാലുകുട പിടിച്ച അണ്ണാന്റെ ഒരു പടം ഇട്ടായിരുന്നു. ആര്‍ക്കൈവുകളില്‍ മറഞ്ഞുപോയി.
വാലിന്റെ കാര്യം പറഞ്ഞപ്പോഴാ. പഴേ ഒരയല്‍ക്കാരന്റെ മകള്‍
'വാലിട്ടു കണ്ണെഴുതി' എന്നു പാട്ടില്‍ കേട്ടിട്ട്
"എന്തിനാ വാലിട്ടു കണ്ണെഴുതിയേ? കയ്യിട്ടല്ലേ കണ്ണെഴുതേണ്ടത്?"
അറിയില്ല ദേവഗുരോ.. കരഞ്ഞ് കേട്ടീട്ടില്ല ഇതുവരെ..
Nice pic and cute annaan. Vaayikaan kurre kashtapetu. Aadiyam photo blog ethaanennu kandupidikaanum. :)
All photos are great!
ഹേയ്, മലയണ്ണാനൊന്നുമല്ല, സാധാരണ അണ്ണാന്‍ തന്നെയാ..
എന്നാ പിന്നെ ആളെ പറ്റികാന്‍ വേണ്ടിയാണോ ടൈറ്റില്‍ അങ്ങനെ കൊടുത്തിരിയ്ക്കുന്നെ?
എന്താണിത്? ചോയിക്കാനും പറയാനും ഇവിടെ ആളില്ലെന്നു വിചാരിച്ചോ? എന്തുമാവാമെന്നാാണോ?
Post a Comment