Wednesday, July 05, 2006

വെടിക്കെട്ട് - 2

ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ട്
(ഭാഗം 1 കാണാത്തവര്‍ ഇവിടെ കാണുക..)

18 comments:

ബിന്ദു said...

ആദ്യത്തെ പടത്തില്‍ വെളിച്ചം അടുത്തേയ്ക്കു വരുന്നതുപോലെ തോന്നുന്നു. :)

Adithyan said...

മാഷേ
കമ്പ്യൂട്ടര്‍ കണ്ട്രോള്‍ഡ് ആയതു കൊണ്ട് എല്ലായിടത്തേയും ഒരേ പോലെ ഇരിയ്ക്കുന്നു...

ഇവിടെ ടെയ്‌സ്റ്റ് ഓഫ് ചിക്കാഗോ എന്നു പറഞ്ഞ് മുട്ടന്‍ ഒരു ഫെസ്റ്റ് ഉണ്ടായിരുന്നു... മുട്ടനായി വെട്ടി... നമ്മക്കേറ്റവും ഇഷ്ടപ്പെട്ടത് ‘മെര്‍മെയ്‌ഡ്’ എന്ന ഒരു ഐറ്റമായിരുന്നു ;)

സിബു::cibu said...

ആദിത്യന്‍ ചിക്കാഗോക്കാരനാണോ? അറിഞ്ഞില്ല ഇതുവരെ. ചിക്കാഗോയില്‍ വില്ലേജേതാ?

Anonymous said...
This comment has been removed by a blog administrator.
Adithyan said...

എവന്‍സ്റ്റണിലാണേയ്യ്...

സിബു::cibu said...

ആദിത്യാ ഇവാന്‍സ്റ്റണ്‍ വഴിയല്ലേ ഞാനും നിളയും കൂടി ബീച്ചിലേക്ക്‌ പോകുന്നത്‌ - ഗിബ്സണ് ബീച്ച്‌; ബാഹായി ടെമ്പിളിനു മുമ്പിലുള്ളത്‌. അപ്പോ കാര്യങ്ങളെല്ലാം വിശദമായി പറയൂ. ചമ്മലാണെങ്കില്‍ വിളിക്കൂ :) (ഇപ്പോഴല്ലാട്ടൊ)

kumar © said...

വെടിക്കെട്ടാണല്ലൊ!
ഷട്ടര്‍ സ്പീഡിന്റെ ദൈര്‍ഘ്യം ഒരു ചിത്രത്തില്‍ ആകാശത്തിലേക്ക് ഏറിയുന്ന ട്യൂബുലൈറ്റുകള്‍ സൃഷ്ടിച്ചിരിക്കുന്നു. അതോ ശരിക്കും അതുപോലെ തന്നെ പൂത്തുവിരിഞ്ഞതൊ?

ഉമേഷ്::Umesh said...

എന്താ സിബൂ അംനീഷ്യയാണോ? ശനിയന്‍ നാട്ടില്‍ പോകുമ്പോള്‍ ഒഹെയറില്‍ വരുമ്പോള്‍ ആദിത്യനെ അവിടെവെച്ചു കാണുമ്പോള്‍, യു. എസ്. മീറ്റു നടക്കുമ്പോള്‍, അവരെ ഹോണ്ടാ സിവിക്കില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി പാലും പഴവും പഞ്ചസാരയും കൊടുക്കാമെന്നു പറഞ്ഞതു സിബുവല്ലേ?

തുളസിയേ, ദേണ്ടേ ആദിത്യന്‍ നിന്റെ പാസ്വേര്‍ഡൂ കണ്ടുപിടിച്ചു് അതിനകത്തു കയറി കമന്റടിക്കുന്നേ....

സിബു::cibu said...

ആദിത്യന്‍ ഒരു ക്യാനഡക്കാരനാണെന്നായിരുന്നു എന്റെ ഏകദേശധാരണ. ശനിയന്റെ പോലെ ആദിത്യനും എവിടേനിന്നോവന്ന്‌ എവിടേയ്ക്കോ ചിക്കാഗോ വഴി പോകുമ്പോള്‍ ഗിബ്സണ്‍ ബീച്ചില്‍ കൊണ്ടുപോയി മുക്കി, ബാഹായി ടെമ്പിളും കാണിച്ച്‌ റ്റാറ്റാ കൊടുത്ത്‌ വിടാനായിരുന്നു എന്റെ ഗൂഢലക്ഷ്യം :) ഇതൊന്നും അറിയാതിരുന്നെങ്കില്‍ ആദിത്യന്‍ എന്നെ മുക്കിയേനെ.

മുസാഫിര്‍ said...

നമ്മള്‍ തൃശ്ശൂര്‍കാര്‍ക്ക്‌ പൂരത്തിനേക്കാളും വലിയ ഒരു വെടിക്കെട്ട്‌ ഇല്ല എന്നാണ്‌ കരുതിയിരുന്നത്‌.പക്ഷെ ഇതു സമ്മതിച്ചു തരുന്നു ശനിയന്‍ മാഷെ,പൂരത്തിന്റെ രൌദ്രഭാവങ്ങളില്ലാതെ ഒരു വെടിക്കെട്ട്‌.
അമിട്ട്‌ പൊട്ടിക്കുന്ന കലാ പരിപാടികള്‍ അമേരിക്ക ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അത്യാവശ്യം നടത്തുന്നുണ്ടല്ലോ അല്ലെ.

Adithyan said...

ചമ്മലോ... അതു ഒട്ടും ഇല്ല :) ഇപ്പൊഴാ ഇതൊന്നു കണ്ടെ. വിളിക്കാന്‍ നമ്പര്‍ ഒന്നും കാണുന്നില്ലല്ലോ.. എന്റെ നമ്പര്‍ 312 315 6620...

ഇനി അടുത്ത വരവിനു എവന്‍സ്റ്റണില്‍ എന്റെ ‘പേഴ്സണല്‍‘ ബീച്ചൊക്കെ ഒന്നു വന്നു കാണൂ... :D

ഈ ഉമേഷ്ജി മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കൂലല്ലോ... ഉമേഷ്ജീ നമ്മക്ക് എല്ലാം പേഴ്സണലായിട്ട് സെറ്റില്‍ ചെയ്യാന്ന്, ഞാനല്ലേ പറയുന്നെ (കട: വക്കാരി)

വക്കാരിമഷ്‌ടാ said...

നല്‍‌ പട്. വെടിക്കെട്ടിന്റെ വെടിക്കെട്ടു പടം പിടിക്കാന്‍ റൊമ്പ കഷ്ടം താനെന്ന സ്ഥിതിക്ക് ഇത് തകര്‍ത്തു.

ഇവിടേം വരുന്നുണ്ട്. നോക്കട്ടെ വല്ലതും തടയുമോന്ന്

വക്കാരിമഷ്‌ടാ said...

ആദി ഇത്യാ, പാവം ലല്ലൂപ്രസാദ് അലക്സ് :)

Adithyan said...

കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല ജപ്പാനില്‍ നിന്നും കിട്ടും അല്ലെ :)

പേഴ്സണലാ‍ാ‍ായിട്ടു പറയുവാ, ആക്കരുത് :)

Suji said...

Vedikettu nannaitund.

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു, :) നന്ദി! അത് 3 സെക്കന്‍ഡ് ഷട്ടര്‍ തുറന്ന് വെച്ചതാ (ചിത്രത്തില്‍ പൊതുവേ വെളിച്ചക്കൂടുതല്‍ ഉള്ളത് ശ്രദ്ധിക്കുക)..

ആദിയേ, കമ്പ്യൂട്ടര്‍ കണ്ട്രോള്‍ഡാണെങ്കിലും വെടിക്കെട്ട് വെടിക്കെട്ട് തന്നെ! ഞാനും ഉണ്ടായിരുന്നു കഴിഞ്ഞ കൊല്ലത്തെ ടേസ്റ്റിന്

സിബുമാഷെ, ഉമേഷ്ജി, നന്ദി!

കുമാര്‍ജീ,
അതിങ്ങനെ ഓടിപ്പായണ ഒരു വകയാ.. 1 സെക്കന്‍ഡ് - എഫ്/2.8 - ISO ആട്ടൊ..

ബാബുമാഷെ, ഇവിടെ ആകെ ഒരു 20 മിനിട്ടേ ഉള്ളു.. നമ്മടെ നാട്ടിലെ പോലെ മണിക്കൂറുകള്‍ നീളലും, ചിട്ടയായി ഡൈനയില്‍ തുടങ്ങി കൂട്ടപ്പൊരിച്ചിലാക്കുന്ന പരിപാടിയൊന്നും ഇല്ല. ഇവിടെ വെളിച്ചത്തിനാണ് പ്രാധാന്യം, ശബ്ദത്തിനല്ല. നാട്ടില്‍ മരടു വെടിക്കെട്ട് ശബ്ദപ്രധാനമാണെന്ന് ഓര്‍ക്കുക.

വക്കാരിമാഷെ, ഇവന്‍ അണ്ണാന്‍ വകുപ്പു തന്നെയാ.. നിന്നു തരില്ലല്ലൊ?;-) നന്ദി!

സുജി, വന്നതിനും കമന്റിയതിനും നന്ദി!

ഡാലി said...

ശനിയന്‍ മാഷെ ഇതു കണ്ട് എന്നും കമറ്റെഴുതണം എന്നു കരുതും. പറ്റിയില്ല. ഞാന്‍ ഒത്തിരി ശ്രമിച്ചതാ ഇതുപോലെ ഒന്നെടുക്കന്‍. ഇവിടെ വീട്ടില്‍ നിന്നാല്‍ ദിവസവും കാണാം. അകലെ ഇരുട്ടില്‍ നിന്നിമായുന്ന വര്‍ണ്ണങ്ങല്‍. ക്യമറയിലാക്കന്‍ സാധിച്ചില്ല ഇതുവരെ. ഇതു മനോഹരമയിരിക്കുന്നു

ശനിയന്‍ \OvO/ Shaniyan said...

ഡാ‍ലി, ശ്രമിക്കെന്നെ, കിട്ടും .. വന്നതിനു നന്ദി!