Monday, June 26, 2006

മലയണ്ണാര്‍ക്കണ്ണന്‍.....

ഹേയ്, മലയണ്ണാനൊന്നുമല്ല, സാധാരണ അണ്ണാന്‍ തന്നെയാ.. അനാപോളിസിലെ കാപിറ്റോളിന്റെ ചുറ്റുമുള്ള മരങ്ങളില്‍ സ്വൈര വിഹാരം നടത്തുന്ന ഭൂമിയുടെ അവകാശി.. ക്യാമറ കണ്ടപ്പോ ഓടി മരത്തിന്റെ മേളില്‍ കേറി ‘ഇങ്ങനെ മത്യോ?’ എന്നു കണ്ണാലെ ചോദിച്ചു കുണുങ്ങി വാലുവളച്ച് ഇരുന്നു തന്നു..

ദാ..

Tuesday, June 06, 2006

അനാപൊളിസ് , മെരിലാന്‍‌ഡ്(Annapolis, Maryland)

മെരിലാന്‍ഡിന്റെ തലസ്ഥാനമായ തുറമുഖ നഗരമാണ് അനാപൊളിസ്.. ഇഷ്ടിക പാകിയ നിരത്തുകളും പഴയ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും നിറഞ്ഞ ഒരു കൊച്ച് സുന്ദരി.. പഴമയെ അപ്പടി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഈ കൊച്ചു പട്ടണത്തിനെ ചുവരുകളില്ലാത്ത മ്യൂസിയം എന്നു വിശേഷിപ്പിക്കുന്നു.


അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..





സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍‌ഡിന്റെ ചിഹ്നം..


സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.




സമര്‍പ്പണം: വായാടിക്ക്..

Sunday, May 28, 2006

നയാഗ്ര... തുടരുന്നു..

എത്ര കണ്ടാലും മതി വരാ സഖേ....


ഗോട്ട് ഐലന്‍‌ഡിലൂടെ നടക്കുമ്പോള്‍ ...






ഇതു നമ്മുടെ കല്യാണിക്കുട്ടിക്ക്..


അങ്ങനെ അമേരിക്ക ഡ്യൂട്ടി ഫ്രീ അടിച്ചു..

Wednesday, May 24, 2006

നയാഗ്ര...

എല്ലാവരുടെയും പൊതു താല്‍പ്പര്യ ഭീഷണി പ്രമാണിച്ച്, ഇതാ നയാഗ്ര വെള്ളച്ചാട്ടം..

ബിന്ദു പറഞ്ഞതു പോലെ, ഇതിന്റെ ശരിയായ സൌന്ദര്യം കാനഡയില്‍ നിന്നാണ് ആസ്വദിക്കാന്‍ പറ്റുക..

നയാഗ്ര വെള്ളച്ചാട്ടം മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്. അമേരിക്കന്‍ ഫാള്‍‌സ്, ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍‌സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍‌സ് എന്നിവയാണ് മൂന്നെണ്ണം. താഴത്തെ ചിത്രത്തില്‍ അതേ ക്രമത്തില്‍ (ഇടത്ത് നിന്ന് വലത്തോട്ട്) കാണാം.. ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ് അമേരിക്കന്‍ ഫാള്‍‌സിനോട് ചേര്‍ന്നു കിടക്കുന്ന ആ ചെറിയതാണ്. അതിന്റെ രൂപം കൊണ്ടാണ് ആ പേരു വന്നത്. ഒറ്റ നോട്ടത്തില്‍ ഇത് അമേരിക്കന്‍ ഫാള്‍‌സിന്റെ ഭാഗമാണെന്നു തോന്നിയേക്കാം എങ്കിലും അത് വേറെ തന്നെ ആണ്.




ഇത് ഹോഴ്‌സ് ഷൂ ഫാള്‍‌സിന്റെ മേല്‍വശത്തു നിന്നുള്ള കാഴ്ച്ച. ഇതാണ് കൂട്ടത്തില്‍ കേമന്‍..

അവിടെ നിന്നുള്ള ബാക്കി ചിത്രങ്ങള്‍ വഴിയേ..

Monday, May 22, 2006

രാത്രി....

ഒരു രാത്രിയുടെ സൌന്ദര്യം..

നയാഗ്രയില്‍ നിന്ന് കാനഡയുടെ കരയിലേക്കുള്ള ഒരു എത്തി നോട്ടം..

Saturday, May 13, 2006

ആരാ‍മം...

ആരെയും, ഭാവ ഗായകനാക്കും...




ആ രാത്രി മാഞ്ഞു പോയി...

Monday, May 01, 2006

സുന്ദരി..

ആരുനീ സുന്ദരീ, എന്‍ പാത-
യോരം ചേര്‍ന്നിരിക്കുന്നോള്‍?

Friday, April 28, 2006

ജാലകവാതിലൂടെ....

ഇത്ര ദൂരത്തിരുന്നെന്നെ നോക്കീടുന്ന
പുല്‍മേടതന്‍ ആരാമ ഭംഗിയാരെടോ?
നിര്‍ന്നിമേഷയായെന്നെ നോക്കി നിന്ന-
വളെന്നോടുര ചെയ്തതെന്തോ സഖേ?

ചിറകുള്ള നിനവുകള്‍...

ചിറകേന്തിയ കിനാവുകള്‍ക്കു പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....


Wednesday, April 26, 2006

Monday, April 24, 2006

നേവി പിയര്‍, ചിക്കാഗോ.. || Navy pier, Chicago

അനന്തമാം പാലാഴി തന്നിലിന്നൊരുപാടുണര്‍ന്നു,
ഞാനെവിടെയോ പോകുന്ന കളിയോടമായിതാ..
കാറ്റിന്റെ കരതലമേറി ഞാനൊഴുകുന്നു സാഗരേ
മമസഖി, നിന്നെ മറക്കൊലാ ജീവനതുള്ളകാലേ..


Saturday, April 22, 2006

ദിശ...

ദിശതെറ്റിയൊഴുകുമീ ജീവിതനദിയുടെ
തീരത്തുനിന്നിന്നെ നോക്കതാരോ?

ഒരു തുള്ളി വെളിച്ചം....

എത്ര ശോഭിച്ചിരുന്നു നീ...



ഫെല്‍സ്‌ പോയിന്റിലെ കെട്ടിട സമുച്ചയങ്ങളില്‍ നിന്ന്.. (from Fell's point, Baltimore)

Wednesday, April 19, 2006

ഒരു തുടം നിണമിന്നു ചിന്തി....



ഒരു തുടം നിണമിന്നു ചിന്തി, മല്‍
നേത്രാങ്കണേനിന്നു നിന്നെയോര്‍ത്ത്‌..

Tuesday, April 11, 2006

ബാള്‍ട്ടിമോര്‍ - 2.. || Baltimore -2 ..

മൌണ്ട് വെര്‍ണോന്‍ കള്‍ചറല്‍ ഡിസ്റ്റ്രിക്റ്റിന്റെ ഭാഗം.