Saturday, May 13, 2006

ആരാ‍മം...

ആരെയും, ഭാവ ഗായകനാക്കും...
ആ രാത്രി മാഞ്ഞു പോയി...

16 comments:

kumar © said...

മുകളില്‍ കാണുന്ന പൂവില്‍ രണ്ടെണ്ണം അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഒരു തെര്‍മൊ ഫ്ലാസ്കിലാക്കി കൊണ്ടരുമോ ശനിയാ, കല്യാണിക്ക് ആ പൂ വലിയ ഇഷ്ട്ടമാ. പേപ്പറില്‍ അതുണ്ടാക്കാനുള്ള ശ്രമം അവള്‍ നടത്താറുണ്ട്.
ഇപ്പോള്‍ അവളുടെ ഹോബി വള്ളങ്ങളുണ്ടാക്കലാണ്. ഈ വെക്കേഷനുനാട്ടില്‍ ചെന്നപ്പോള്‍ ഒരു ചേട്ടന്‍ പഠിപ്പിച്ചുകൊടുത്തതാണ്‍്. ഇപ്പോള്‍ വീടുമുഴുവന്‍ വള്ളങ്ങളാണ് ന്യൂസ് പേപ്പര്‍ വള്ളങ്ങള്‍. അടുക്കളയിലും അലമാരിയിലും കട്ടിലിനടിയിലും വള്ളങ്ങള്‍. കുഞ്ഞുവള്ളങ്ങള്‍ വലിയ വള്ളങ്ങള്‍.

ചിത്രം കൊള്ളാം.

ശനിയന്‍ \OvO/ Shaniyan said...

ചെടി/പൂവ് കൊണ്ടുവരാന്‍ സമ്മതിക്കുമോ എന്നറിയില്ല, ശ്രമിക്കാം..
എന്നാപ്പിന്നെ ആ വള്ളങ്ങളോക്കെ നിരത്തി വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ അടിക്കു മാഷേ?

ജേക്കബ്‌ said...

ഹൌ!! റ്റ്യൂലിപ്സ്‌ റ്റൂ മച്‌ ആയിട്ടുണ്ട്‌ ...
നല്ല കളര്‍

nalan::നളന്‍ said...

ഹെന്ത്..നാട്ടില്‍ റ്റുളിപ്സ് കിട്ടില്ലെന്നോ കുമാര്‍ജി!!
ഇപ്പൊ നാട്ടില്‍ കിട്ടാത്തതായിട്ടൊന്നുമില്ലെന്നാണു കേട്ടത്.
ഹെന്താ ടുളിപ്സിന്റ്റ്റെ ഒരു ഭാഗ്യം ഓസിനു ഫ്ലൈറ്റിലങ്ങനെ!

ഗന്ധര്‍വ്വന്‍ said...
This comment has been removed by a blog administrator.
ഗന്ധര്‍വ്വന്‍ said...

സെന്റ്‌ മേരീസ്‌ കൊളേജ്‌ വിട്ടപോലെ ക്ണ്ണുകള്‍ കുളീരുന്നു.
ദാവണി കനവുകളോടെ കമലകാന്തികള്‍ .

കീഴെ ആരു?.വല്യേച്ചിമാരിവറ്‍ മല്ലികബാണ ശരങ്ങളായവറ്‍.
ഈ മന്ദഹാസത്തില്‍ ധീര സമീരേ വനമാലിയുമൊത്തുള്ള ക്റീഡാ സ്മരണകളോ?.

മനോഹര ദ്റുശ്യങ്ങള്‍- മോഹിച്ചു വശായി എന്നു പറയട്ടെ.

kumar © said...

നളാ, ഉണ്ടാവുമായിരിക്കും. ഇതുവരെ എന്റെ കണ്ണില്‍ പെട്ടില്ല. ചിലസ്ഥലങ്ങളിലൊക്കെ തപ്പി. (നളാ നമ്മള്ള് ആദ്യമായിട്ടാണ് നേര്‍ക്ക് നേര്‍ :) അല്ലെ? സന്തോഷം) ഇനിയും ഞാന്‍ ഒരുപാട് പേരെ ഇവിടെ പരിചയപ്പെടാനിരിക്കുന്നു

ശനിയാ, സന്തോഷം. കൊണ്ടുവരണ്ട. റ്റുളിപ് അതിനകത്തിരിന്നു നമ്മളെ ശപിക്കും. അവള്‍ക്ക് ഈ പടം ഞാന്‍ കൊടുക്കാം.

nalan::നളന്‍ said...

കുമാര്‍ജി ഒന്നു ഞെട്ടാന്‍ റെഡി ആയി നിന്നോളിന്‍..
കോഡ് : “പൂവ് കൈയ്യിലുണ്ടോ ?”

kumar © said...

നളാ പാസ്‌വേര്‍ഡ് കണ്ടുതന്നെ ഞാന്‍ ഞെട്ടി. അപ്പൊ ഇനി എന്താവും ശരിയായ ഞെട്ടല്‍? http://chamayam.blogspot.com/2006/01/blog-post.html ഇതാണോ

nalan::നളന്‍ said...

അയ്യോ കുമാര്‍ജി..നേരിട്ടു കാണു‍മ്പോള്‍ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു പാസ്‌വേഡ്..ജൂണില്‍ പാക്കലാം :)

സു | Su said...

കുമാറിന് കൊണ്ടുവരുന്നുണ്ടെങ്കില്‍ എനിക്കും...

ശനിയന്‍ \OvO/ Shaniyan said...

ജേക്കബ്, നന്ദി! :)
നളന്‍ മാഷേ, ഇതു നാട്ടില്‍ ഉണ്ട്, പക്ഷേ വിരളം ആണെന്നാണറിവ്‌. :)
ഗന്ധര്‍വ ഗുരോ, ഉം ഉം :)
സു, നോക്കാം ട്ടാ.. :)

വക്കാരിമഷ്‌ടാ said...

ഇനി ഞാനായിട്ട് അടീംന്നും പൊളീന്നും അടിപൊളീന്നുമൊക്കെ പറയണോ..

പറയാനും വയ്യ പറയാതിരിക്കാനും വയ്യാ എന്നാണല്ലോ മഴഗാനം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട്...

അടിപൊളി ശനിയാ..

(ഇന്നത്തെ പ്രഭാതം പടക്കമന്റുകള്‍ക്ക്. ഇനി അടുത്തത് നളനണ്ണന്റെ പടം)

വക്കാരിമഷ്‌ടാ said...

ദേ പിന്നേം...

ഇതിനും എന്റെ കമന്റ് പതിമൂന്നാമന്‍..... ഹയ്യോ

Nileenam said...

എനിക്കു ഇതിഹാസങ്ങളും ശനിയപുരാണോം വായിക്കാന്‍ പറ്റണില്ലേ....

ശനിയന്‍ \OvO/ Shaniyan said...

വക്കാരി, :)=)
നിലീനം, എന്താ പ്രശ്നം?