Friday, April 28, 2006

ചിറകുള്ള നിനവുകള്‍...

ചിറകേന്തിയ കിനാവുകള്‍ക്കു പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....


7 comments:

Visala Manaskan said...

:) ഞാന്‍ ഏകനാണ്

Anonymous said...

തലയ്ക്‌ മീതേ ശ്യൂന്യാകാശം
താഴേ... ( ഇതേത്‌ ദേശം?)

ദേവന്‍ said...

ലത്‌ യാത്‌ ഫ്ലൈറ്റ്‌?

ശനിയന്‍ \OvO/ Shaniyan said...

വിശാല്‍ജീ, ഞാനും :)
തുളസീ, ഇതു ബാള്‍ട്ടിമോര്‍ ദേശം. :)

ദേവ്ജീ, റയോ ഡി ജനീറോ - ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബര്‍.. :-)..

വോള്‍വോ ഓഷ്യന്‍ റേസില്‍ (അഞ്ചാം പാദം: റയോ ഡി ജനീറോ - ബാള്‍ട്ടിമോര് / അനാപോളിസ്) പങ്കെടുത്ത് ഇവിടെ എത്തിയ ‘Cisne Branco‘ എന്ന പായ്ക്കപ്പലിന്റെ കൊടിമരത്തിലിരുന്ന നമ്മുടെ കഥാപാത്രം അടുത്തു കിടക്കുന്ന യു എസ് എസ് കോണ്‍സ്റ്റലേഷന്റെ (പഴയ പടം ഓര്‍ക്കുമല്ലൊ?) ആചാര വെടി കേട്ട് പറന്നുയര്‍ന്ന് കരയിലേക്ക് പറക്കുന്നതാണ് ചിത്രം..

myexperimentsandme said...

ഔചിത്യബോധക്ഷയം പണ്ടേ ഇല്ല. കാക്ക തൂറീ എന്ന ജഗദീഷ് ഡയലോഗ് എന്തിനിവിടെ ഓര്‍ത്തൂ എന്ന് എത്രയാലോചിച്ചിട്ടും ഒരു പിടി കിട്ടുന്നില്ല.

പറക്കുന്ന പറവയെ പതറാതെയെങ്ങിനെയെടുക്കുന്നു എന്നോര്‍ത്തുള്ള അത്‌ഭുതം പറയാതെവയ്യെന്റെ പാറാവുകാരാ എന്ന ഗദ്യകവിത പാടാതെ വയ്യെന്റെ പടം‌പിടുത്തക്കാരാ........

നല്ല പടം.

ശനിയന്‍ \OvO/ Shaniyan said...

വക്കാരി മാഷേ,

ഇവനെ തന്നെയല്ലേ കടല്‍ക്കാക്ക എന്ന് വിളിക്കുന്നതെന്ന് വര്‍ണ്ണ്യത്തിലാശങ്ക..

അതിവേഗ പടം പിടുത്തം ഭയങ്കര ഇഷ്ടമാണെങ്കിലും, സാധാരണ ഫ്ലോപ്പാവാറാ പതിവ്.. ഇത്തവന സൈബര്‍ഷോട്ട് രക്ഷിച്ചു, നാറ്റിച്ചില്ല.

ദാങ്ക്യൂ മാഷേ..

കണ്ണൂസ്‌ said...

ഇതു പോലെ നളന്റെ ഒരു പറക്കുന്ന പറവയെ കണ്ട ഓര്‍മ്മ വരുന്നു.

എവിടെയെങ്കിലും പൂശു നളാ.