Friday, April 28, 2006

ജാലകവാതിലൂടെ....

ഇത്ര ദൂരത്തിരുന്നെന്നെ നോക്കീടുന്ന
പുല്‍മേടതന്‍ ആരാമ ഭംഗിയാരെടോ?
നിര്‍ന്നിമേഷയായെന്നെ നോക്കി നിന്ന-
വളെന്നോടുര ചെയ്തതെന്തോ സഖേ?

15 comments:

കണ്ണൂസ്‌ said...

ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ...

അവിടെ രണ്ടു മിഴികള്‍ ഉണ്ടായിരുന്നോ ശനിയാ?

Sapna Anu B.George said...

ചില്ലുമേയിലെന്നെ ബന്ദനസ്തയാക്കി,
പിന്നെയെന്തിനീ ആരാമഭംഗിതന്‍ ശോഭ,
പിന്നെയ്യെന്തിനീ നിമിഷങ്ങള്‍?‍

Sapna Anu B.George said...

ചില്ലുമേടയിലെന്നെ ബന്ദനസ്തയാക്കി,
പിന്നെയെന്തിനീ ആരാമഭംഗിതന്‍ ശോഭ,
പിന്നെയ്യെന്തിനീ നിമിഷങ്ങള്‍

ദേവന്‍ said...

ഭിത്തിയപ്പടി പാഴുവള്ളി കേറിയല്ലോ ശനിയാ. ഞാന്‍ അപ്പഴേ പറഞ്ഞതാ വല്യേ വീടു വച്ചാല്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന്. ഇനിയിപ്പോ രണ്ടു മൈക്കാടിനെ നിര്‍ത്തി അതെല്ലാം പടിച്ചു കളഞ്ഞ്‌ ഏഷ്യന്‍ പെയ്ന്റ്സ്‌ അപ്പെക്സ്‌ അടിക്ക്‌

അഭയാര്‍ത്ഥി said...

നോത്റദാമിലെ കൂനനേയും---

അയ്യോ പിന്നെ പല്ലിയേപോലെ ചില്ലുവതിലില്‍ തലകീഴായി ഇരിക്കുന്ന, വവ്വാല്‍ ചിറകുകളുള്ള.....

അകലെ ശ്വാവുകളുടെയും ചെന്നായ്ക്കളുടേയും ഓരി.

കൂറ്‍ത്ത കോമ്പല്ലുകള്‍ എന്റെ കഴുതത്ില്‍ അമരുന്നുവോ.

ഡ്രാകുള പ്റഭുവിന്റെ കൊട്ടാരമല്ലെ ശനിയാ ഇതു......

അതുല്യ said...

ഇത്രയും വലിയ ജനലിനു കര്‍ട്ടന്‍ തുന്നാന്‍ നിന്നാ....

ശനിയന്‍ \OvO/ Shaniyan said...

കണ്ണൂസ് മാഷേ, നല്ല പാട്ട്.. പാടുമോ? മിഴികള്‍ ഉണ്ടായിരുന്നോ എന്നു നോക്കാന്‍ പറ്റിയില്ല.. (എന്തിനാ വെറുതേ വീഡിയോ പട്രോളിങ് ഉള്ള സ്ഥലത്തു പോയി പണി ചോദിച്ചു വാങ്ങണേ എന്നു വെച്ചു;-))

സ്വപ്നം, അപ്പൊ നമ്മളായിരുന്നോ അതിനുള്ളില്‍? :)

ദേവന്‍ മാഷേ, അതൊരു സ്റ്റൈല്‍ അല്ലിയോ? ;-)

ഗന്ധര്‍വ്ജീ, ഇപ്പൊതന്നെ സ്വപ്നം പറയുന്ന കേട്ടു ഉള്ളിലിരുന്നു നോക്കിയത് ചേച്ചിയാണെന്ന്.. നമുക്കു സ്വപ്നത്തിനോട് ചോദിക്കാം, ബന്ധനസ്ഥനാകിയത് ഡ്രാക്കുളയാണോ എന്ന് ;)

അതുല്യാജീ, അതൊഴിവാക്കനല്ലേ ഇവിടുള്ളവര്‍ ബ്ലൈന്‍ഡ്സ് ഉപയോഗിക്കണേ.. വില തുച്ഛം, ഗുണം മെച്ചം, വൃത്തിയാക്കാനും എളുപ്പം! :)

myexperimentsandme said...

ചില്ലുമേടയിലിരിക്കുന്ന എന്നെയെങ്ങാനും കല്ലെറിഞ്ഞാല്‍ ചില്ലെല്ലാം പൊട്ടിപ്പോകുമേ...

എനിക്കിതേ വരുന്നുള്ളൂ :)

ശനിയന്‍ \OvO/ Shaniyan said...

ആഹ! അപ്പൊ വക്കാരിയും ഉണ്ടായിരുന്നോ സ്വപ്നത്തിന്‍ സഹ തടവുകാരനായിട്ട്?

ഗന്ധര്‍വന്‍ മാഷേ, അപ്പോ പിടിക്കേണ്ട ആള്‍ക്കാരെ മനസ്സിലായില്ലെ?

Adithyan said...

ഈ ചെറിയ ജനാലയൊക്കെയുള്ള ഈ വള്ളിക്കുടില്‍ ചിക്കാഗ്വായിലാണോ? ;-)

പടം കൊള്ളാം...

ശനിയന്‍ \OvO/ Shaniyan said...

ബാള്‍ട്ടിമോര്‍ ആണ് ആദിത്യന്‍ മാഷേ.. ഇതും ഫെല്‍‌സ് പോയിന്റ് ദൃശ്യങ്ങളില്‍ (പഴയ പോസ്റ്റുകള്‍ കണ്ടുകാണും എന്ന് കരുതുന്നു) പെടും..

Adithyan said...

നേവിപിയറിന്റെ ഒക്കെ കൂടെ നിര്‍ത്തി നോക്കിപ്പോയതാണ്... :-)

ക്ഷമിക്കണം.... :-)

ശനിയന്‍ \OvO/ Shaniyan said...

അക്കൂട്ടത്തില്‍ അവന്‍ മാത്രേ ഉള്ളൂ മാഷെ അവടന്ന്.. പക്ഷെ, എനിക്ക് വളരെ ഇഷ്ടായ കാഴ്ചകളില്‍ ഒന്നാണാ നേവി പിയര്‍..

അഭയാര്‍ത്ഥി said...

ബന്ധുര കാഞ്ചന മേടയിലായാലും ബന്ധനം ബന്ധനം തന്നെ സ്വപ്നേ.

ഒരു ഫോണുണ്ടത മണിമുഴക്കുന്നു
ചില്ലിനു പുറകില്‍ വക്കാരി മോഷെ പറയുന്നുണ്ടെന്നു തോന്നുന്നു

ശനിയന്‍ \OvO/ Shaniyan said...

ഗന്ധര്‍വന്‍ മാഷേ, അത് കൊള്ളാം!!