Saturday, April 22, 2006

ദിശ...

ദിശതെറ്റിയൊഴുകുമീ ജീവിതനദിയുടെ
തീരത്തുനിന്നിന്നെ നോക്കതാരോ?

13 comments:

Visala Manaskan said...

സൂപ്പര്‍ പടങ്ങള്‍.
ശനിയാ..

Sapna Anu B.George said...

ഉഗ്രന്‍ ചിത്രങ്ങള്‍...പറയാതെ വയ്യ. ആര്‍ക്കും ചേതമില്ലാത്ത ചെറിയ മോഷണം നടത്തിക്കോട്ടെ?

ശനിയന്‍ \OvO/ Shaniyan said...

:) ആയിക്കോളൂ..

ശനിയന്‍ \OvO/ Shaniyan said...

സ്വപ്നം, ഏതെങ്കിലും ചിത്രം ഹൈ റെസൊല്യൂഷനില്‍ വേണമെങ്കില്‍ പറയൂ..

Sapna Anu B.George said...

ഏതു ക്യാമറ എന്നു പറയു? എന്റെ ചില കുത്തിക്കുറിപ്പുകള്‍ക്ക് ചില പ്രത്യേകതയുള്ള , ചിത്രങ്ങ‍ള്‍ തപ്പി നടക്കാറുണ്ട്, അതുകാരണം , നേരത്തെ പറഞ്ഞേന്നെയുള്ളു.

ശനിയന്‍ \OvO/ Shaniyan said...

സ്വപ്നം, ക്യാമറ Cyber-shot® DSC-H1
ഈ പടം..
എക്സ്പോഷര്‍: 1/8
അപ്പര്‍ച്ചര്‍ : f/3.5

Unknown said...

ശനിയാ
ഇതെനിക്കിഷ്ടമായി.
ഒരു ദിശയിലേക്കും പോകേണ്ടതില്ലെങ്കിലും
പോകേണ്ടവര്‍ക്ക് ദിശാസൂചികയായി
കാറ്റിലും മഴയിലും വെയിലിലും തണുപ്പിലും ഇങ്ങനെ..

കണ്ണൂസ്‌ said...

innovative, Saniya

ശനിയന്‍ \OvO/ Shaniyan said...

യാത്രാമൊഴി, കണ്ണൂസെ, ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം!! :)

Santhosh said...

നന്നായി, ശനിയാ...

Kumar Neelakandan © (Kumar NM) said...

നല്ല കാഴ്ച ശനിയാ.
ബ്ലാക്കും വൈറ്റും, വെസ്റ്റും ഈസ്റ്റും.
ശനിയനും ശനിയന്റെ കണ്ണും.
കണ്ടുപോകുന്ന ഇങ്ങനെയുള്ള കാഴ്ചകള്‍ക്ക് ഫ്രൈമിടാന്‍ തോന്നുക എന്നതാണ് ഏറ്റവും മനോഹരം.

ശനിയന്‍ \OvO/ Shaniyan said...

സന്തോഷ്ജീ.. നന്ദി!

കുമാര്‍ജീ, ഈയുള്ളവന്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ്.. കണ്ടിഷ്ടപ്പെട്ട ദൃശ്യങ്ങളെ പെട്ടിവരച്ച് ഉള്ളില്‍ വെക്കാ‍നാണ് ശ്രമിക്കുന്നത്.. ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.. വല്ല കുറവുകളും ഉണ്ടെങ്കില്‍/ ഇനിയും നന്നാക്കാമായിരുന്നെങ്കില്‍ പറയുമല്ലോ?

(ആര്‍ക്കും പറയാം, എപ്പോഴും പറയാം ട്ടോ)

Anonymous said...

ജീവിത നദിയുടെ തീരത്തുനിന്നു നോക്കുന്നതു ഈ നോക്കു കുത്തിയാണൊ ശനിയാ???( ഓരോ ഫൊട്ടോ ആയി നോക്കി വരികയാണു കേട്ടൊ, പോയപ്പോള്‍ ഇതൊന്നും ഇല്ലായിരുന്നു)

ബിന്ദു