Tuesday, November 21, 2006

ലാസ് വെഗാസ് 1

ലാസ് വെഗാസ് - മണിക്കൂറുകളോളം നീളുന്ന യാത്രയുടെ ക്ഷീണം മറക്കാന്‍ വേണ്ടതെല്ലാം ഒരുക്കി വെച്ചു അവധൂതന്മാരെ കാത്തിരിക്കുന്ന മരുഭൂമിയുടെ രാജ്ഞി.. പകല്‍ വെളിച്ചത്തില്‍ ഉറങ്ങുന്ന രാത്രിയുടെ സുന്ദരി.. സ്ലോട്ട് മെഷീനുകളുടെ കിലുക്കവും, നഷ്ടപ്പെട്ടവന്റെ ദുഃഖവും, നേടിയവന്റെ സന്തോഷ പ്രകടനങ്ങളും, വര്‍ണ്ണവിളക്കുകളുടെ പ്രഭയും കോക്ടെയിലുകള്‍ സൃഷ്ടിക്കുന്ന കസീനോകളുടെയും, കൊച്ചു കാര്‍ഡുകളില്‍ സ്വന്തം പരസ്യം അടിച്ചു അതു വിതരണം ചെയ്യാന്‍ ദിവസക്കൂലിക്ക് ആള്‍ക്കാരെ നിര്‍ത്തുന്ന നിശാ സുന്ദരിമാരുടെയും, മണികിലുക്കി സഹായം ചോദിച്ചു കൊണ്ട് വഴിവക്കില്‍ ഇരിക്കുന്ന പാവങ്ങളുടെയും ദിവസങ്ങള്‍ പൂത്തു കൊഴിയുന്ന നെവാഡാ മരുഭൂമിയുടെ റാണി.. ആ രാജ്ഞിയുടെ മടിത്തട്ടിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. മുതിര്‍ന്നവരുടെ ഡിസ്‌നി ലാന്‍ഡ് എന്ന എന്റെ സഹപ്രവര്‍ത്തകരുടെ വിശേഷണം അന്വര്‍ത്ഥം! ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കി, ന്യൂയോര്‍ക്കു മുതല്‍ ഈജിപ്റ്റ് വരേയും പുനര്‍ സൃഷ്ടിച്ചിരിക്കുന്നു ഇവിടെ. ഉള്ളില്‍ കയറിയാല്‍ പുറത്തേക്കുള്ള വഴി കിട്ടാന്‍ പണിപ്പെടുന്ന കാസിനോകളാണ് എല്ലായിടത്തും.

‘ദ സ്‌ട്രിപ്’ എന്നറിയപ്പെടുന്ന ലാസ് വെഗാസ് ബൊലവാര്‍ഡിന്റെ രണ്ടു വശത്തുമായി സൃഷ്ടിച്ചിരിക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക്...





വെനീസ് നഗരത്തില്‍ ഒരു സായാഹ്നം..


ഈ നഗരവും ആകാശവുമെല്ലാം ഹോട്ടലിനകത്താണ്.
ബാക്കി വഴിയേ..

24 comments:

അനംഗാരി said...

ശനിയാ പടങ്ങള്‍ മനോഹരം. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ഓ:ടോ: കാസിനോയില്‍ നിന്ന് കിട്ടിയ കാശിന്റെ കണക്ക് കൂടി പറയണേ.ഒന്ന് ഞെട്ടാനാ. പിന്നെ അടുത്ത കൊല്ലം ഒരു അരക്കൈ നോക്കാനും.

Adithyan said...

ശനിയാ
പടങ്ങള്‍ കലക്കി :)

ഞാന്‍ നാളെ ഫ്ലോറിഡാ, മയമിയിലേക്കു വെച്ചു പിടിക്കുന്നു ;)

വേണു venu said...

ചിത്രങ്ങളെപ്പോലെ മനോഹരമായ വിശദീകരണവും.
മുകളിലെ കുറിപ്പ് അല്പം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.
അടുത്ത വിശേഷങ്ങള്‍ക്കായി....

സു | Su said...

യാത്രയൊക്കെ അടിപൊളി ആയി അല്ലേ?

നല്ല ചിത്രങ്ങള്‍. ഇനിയും കൂടുതല്‍ പോരട്ടെ. :)

ലിഡിയ said...

വിശദീകരണം കുറഞ്ഞ് പോയത് പോലെ തോന്നി..ഇനിയും ചിത്രങ്ങളും വിശേഷങ്ങളും പ്രതീക്ഷിക്കുന്നു.

-പാര്‍വതി.

Unknown said...

ശനിയനണ്ണോ,
ഡിസ്കവറി ചാനലില്‍ ഈ കൃത്രിമ ആകാശമൊക്കെ കണ്ടിരുന്നു. അപ്പൊ സംഭവം അടിപൊളിയാണല്ലേ.ഫോട്ടോസ് കൊള്ളാം. :-)

Siju | സിജു said...

നല്ല പടങ്ങള്‍
പക്ഷേ, വിവരണം കുറച്ചു കൂടി ആകാമായിരുന്നു
അവിടെ സൈഡ്ബാറില്‍ ന്യൂഡെല്‍ഹീന്നു കണ്ടു ??

Anonymous said...

ഈ വെനീസ് ‘നഗരത്തില്‍’ കൂടി ഒരു തോണിയിലു ഒരു പാട്ടൊകെ തോണിക്കാരന്‍ പാടി പോയിട്ടുണ്ട് ഞങ്ങള്‍ രണ്ടാളും.
ഓര്‍മ്മകളേ... ഇപ്പളും ഉണ്ടോ അതൊക്കെ?

ബിന്ദു said...

ബാക്കി ഫോട്ടൊസ് കൂടി ഇടൂ.:)

ആദിയേ എങ്ങോട്ടെന്നാ പറഞ്ഞതു? ഫ്ലോറിഡയിലേക്കോ? നമ്മടെ ഇഞ്ചിപ്പെണ്ണിന്റെ വീടവിടെയല്ലേ? അതോ അങ്ങോട്ടാണോ? പോവുമ്പോള്‍ എന്റെ വകയായി കുറച്ച് ഓറഞ്ചുകൂടി വാങ്ങിക്കൊണ്ടു പോണം ട്ടൊ.

Anonymous said...

എഹ്? കര്‍ത്താവീശോമിശിഹായെ! ബിന്ദൂട്ടിയേ വാര്‍ണിങ്ങിന് താങ്ക്സ്! :). ഞങ്ങള്‍ നാളെ ചിക്കാഗോക്ക് പോയാലോന്ന് ആലോചിക്കുവാ:)
പിന്നെ മയാമീന്ന് കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് ഉള്ളതുകൊണ്ട് ഭാഗ്യം..:) എവിടെക്കാ വരണേ ഈ ചെക്കന്‍?

ഫ്ലോറിഡാക്കാര്‍ക്ക് ഓറഞ്ചോ? മാര്‍പ്പാപ്പേനെ കുര്‍ബാന പഠിപ്പിക്കണ പോലെയായില്ലേയത് ബിന്ദൂട്ടിയേ? :)ആപ്പിള് തന്നു വിടൂ ബിന്ദൂട്ടിയേ...

ബിന്ദു said...

ഞങ്ങളുടെ നാട്ടിലൊക്കെ ഓറഞ്ചാ സുഖമില്ലാത്ത കുട്ടികള്‍ക്കു കൊടുക്കുന്നത്.:)എന്നാല്‍ ആപ്പിള്‍ കൊടുത്തയക്കാം ട്ടൊ.

Adithyan said...

“ഇഞ്ചിയേച്ചിയോട് പറഞ്ഞിട്ടില്ല. എന്തിനാ വെറുതെ ആള്‍ടെ ബീപ്പി കൂട്ടുന്നെ. പാവം ചിലപ്പോ എന്നെ വഴീവെച്ച് കണ്ടാലോന്ന് പേടിച്ച് വീട്ടീന്ന് പുറത്തിറങ്ങാതിരിക്കും.“

എന്നിപ്പോ ഞാന്‍ ഒരു പുലിയോട് പറഞ്ഞിട്ടേയുള്ളു ;)

റ്റമ്പ-യില്‍ ഞാന്‍ ഇന്നു വൈകുന്നേരം ലാന്‍ഡ് ചെയ്യും. രണ്ടു മൂന്നു ദിവസം അവിടെയൊക്കെ കാണും. എവിടെയേലും വഴീല്‍ വെച്ച് പിടിത്തം കിട്ട്വോന്നു നോക്കിക്കോളാം ഞാന്‍ :))

Anonymous said...

ഹിഹി! അതു സത്യം! ഇപ്പൊ ബി.പി ഭയങ്കര കുറവാ..ഇതു കാരണം ഇന്നു ഇച്ചിരെ കൂടി നോര്‍മല്‍ ലെവെല്‍ വന്നു കാണും :)

Tampaയിലാണൊ? ഒര്‍ലാന്റോയില്‍ ഡിസ്നിലാന്റ് കാണാ‍നാണൊ പോവുന്നേ? അല്ലാണ്ട് റ്റാമ്പായില് പിന്നേ എന്തുവാ? മയാമി പോവുന്നുണ്ടൊ? സൌത് ബീച്ചാണൊ ലക്ഷ്യം? ആയ്യ്! അവിടെ കുടുമ്പത്തില്‍ പിറന്നോരൊന്നും പോവൂല്ലാട്ടൊ. ;)

എന്തായാലും എഴുന്നേറ്റ് നിക്കാന്‍ പോലും സുഖമില്ലാത്തകൊണ്ട് ഞാന്‍ കാണാന്‍ വിളിക്കണില്ല്യ...(ഇപ്പോഴാണ് മനസ്സിലായേ , തമ്പുരാന്‍ എന്തിനാ ഈ പരീക്ഷണം തന്നേയെന്ന്!) :)
ഇനി കാണുവാണെങ്കില്‍ തന്നെ ബ്ലോഗെന്നോ വരമൊഴിയെന്നോ മറ്റോ മിണ്ടിയേക്കരുത്. എന്റെ കൂട്ടുകാരീടെ അനിയനാന്ന് വല്ലോം പറഞ്ഞാല്‍ പിന്നേം രക്ഷയുണ്ട് :)

എന്നാലും എനിക്ക് ഭയങ്കര ടെന്‍ഷന്‍. എവിടെയൊക്കെ പോവുന്നുണ്ട്?

സ്നേഹിതന്‍ said...

ചിത്രങ്ങള്‍ മനോഹരം!

കൂടുതല്‍ പോരട്ടെ.

രണ്ട് വര്‍ഷം മുമ്പ് നടത്തിയ ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ക്ക് നിറം മങ്ങിയിരിയ്ക്കുന്നു.

evuraan said...

അവിടെ കുടുമ്പത്തില്‍ പിറന്നോരൊന്നും പോവൂല്ലാട്ടൊ. ;)

അതെന്താണോ ആവോ?

ഇതു പോലെ, ആവശ്യം വരുമ്പോള്‍ കുടും‌ബപ്പേരൊക്കെ മാറ്റി വെച്ചും അവിടങ്ങളിലൊക്കെ കറങ്ങാന്‍ നമ്മുടെ പിള്ളേര്‍ തയ്യാറല്ല്യോ..!:)

അതൊക്കെ പോകട്ടെ ബോണ്‍‌ജീ, എന്താ പറ്റിയേ?

എന്തായാലും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.

ജീ-മെയില്‍ ഐഡിയും ഇഞ്ചീടെ മലയാളം ബ്ലോഗും ഒക്കെ എന്തിനാ ഡിലീറ്റിയത്?

ടര്‍ക്കിയൊക്കെ വെന്തോന്നു ചോദിക്കുന്നതില്‍ കാര്യമില്ലല്ലോ, അല്ലേ? :)

Adithyan said...

ആ കുടുംബത്തു കേറ്റാന്‍ കൊള്ളാത്ത ബീച്ചുകള്‍ടെ ഒക്കെ ഒരു ലിസ്റ്റ് തന്നേ (കയ്യില്‍ ഉള്ളതില്‍ ഒന്നും മിസ്സ് ആയില്ലാന്നൊന്നു കണ്‍ഫേം ചെയ്യാനാ)

ഒന്നും വിടാതെ കാ‍ണണോല്ലോ ;)

Anonymous said...

ശനിയാ,
ഇതാണ് ശരിയായ വേഗസ്. നമ്മള്‍ വിചാരിക്കുന്നല്ല അവിടെ നടക്കുന്നെ :) അതുപോലെയായി പോസ്റ്റിലെ കമന്റും :) ഹിഹിഹി

ഏവൂര്‍ജി, ഒന്നും പറയണ്ടാ. ഈശോ ഒന്ന് ടാസ്ക്ക് മാനേജറില്‍ കയറി ഓടിക്കോണ്ടിരുന്ന അപ്പ്ലിക്കേഷന്‍ എല്ലാം എന്റ് ചെയ്തു സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തൂന്ന് പറഞ്ഞാല്‍ മതിയല്ലൊ . :(

അയ്യോ! ഞാന്‍ ബ്ലോഗ് ഡിലീറ്റിയില്ല. ഞാന്‍ രണ്ട് വേറെ ടെസ്റ്റ് ബ്ലോഗും ഇതും ഒക്കെ ഒന്ന് മേര്‍ജ് ചെയ്യാന്‍ നോക്കിയതാണ്. അതിബുദ്ധി കാണിച്ചതാണ്. പക്ഷെ നമ്മട ബുദ്ധി ഗൂഗിളിനില്ലാണ്ട് പോയി. ഭാഗ്യത്തിന് ഇഞ്ചിമാങ്ങ തിരിച്ചു കിട്ടി. നാലുകെട്ടൊക്കെ ഔട്ട് ഓഫ് ഫാഷനായിയെന്ന് അവര്‍ :). ടര്‍ക്കി ഒക്കെ കൂട്ടുകാരുടെ വീട്ടില്‍ വേവണോണ്ട്. ഇപ്പൊ നല്ല സുഖാ..എല്ലാരും ഭക്ഷണം കൊണ്ട് തരും :)
പിന്നേയ്, മൂവൊക്കെ മൂവിയത് കൊള്ളാം. പക്ഷേങ്കില്‍ തുളസി ചെടികളെ വല്ലോം കരിച്ചു കളഞ്ഞാല്‍ ഇടിയുണ്ട് കേട്ടൊ. ഇടക്കിടക്ക് ഫോട്ടോയിട്ട് എനിക്ക് പ്രൂഫ് വേണം.

ആ ചെക്കന് ഒരു ഹിന്റ് കൊടുത്തതല്ലേ റ്റാമ്പായില്‍ കിടന്ന് ചുമ്മാ കറങ്ങാണ്ട് സൌത് ബീച്ചിലോട്ട് പോവാന്‍ :).എനിക്കറിഞ്ഞൂടെ അതു പറഞ്ഞാല്‍ അപ്പൊ റ്റാമ്പായില്‍ ഇറങ്ങി വണ്ടി പിടിച്ച് അങ്ങോട്ട് തന്നെ വെച്ചു പിടിക്കും എന്ന്. പിള്ളേരുടെ സ്പ്രിങ്ങ് ബ്രേക്ക് സമയം അല്ലാത്തത് ആദീന്റെ കാരണവന്മാരുടെ പ്രാര്‍ത്ഥന! (ഇനി ഇപ്പൊ ഉടനെ സ്പ്രിങ്ങ് ബ്രേക്കിനു ടിക്കറ്റ് ബുക്കണം കേട്ടൊ)

Anonymous said...

ഹായ് ഫ്ലോറിഡേലൊരു ബ്ലോഗ്ഗേര്‍സ് മീറ്റ് നടക്കാന്‍ പോണതിന്റെ മണം വരുന്നുണ്ടല്ലോ...ആദിയേ ദേ ഈ ഓറന്ചും കൂടി ഒന്നു കൊടുത്തേക്കണേ..ആപ്പിളാണെന്ന് പറഞ്ഞ് കൊടുത്താ മതി.. നേരത്തേ അറിഞ്ഞിരുന്നെങ്കി ഇത്തിരി കഞ്ഞീം പയറും കൂടി ഉണ്ടാക്കിത്തരായിരുന്നു... ഇപ്പോ ടൂ ലേറ്റ്. :(

Anonymous said...

അയ്യോ! ആര്‍പ്പി ഞാന്‍ ഇവിടെയില്ല.ഒരു മീറ്റും മീനും ഇല്ല :)

പിന്നേയ്, ഈ ഷിക്കാഗോക്കാരു സ്യൂട്ടും കോട്ടും സോക്സും ഒക്കെ അവിടെ ഊരി വെച്ചേച്ചു വരണം കേട്ടൊ. ഇവിടെ 75 യാണ്...! ചുമ്മാ വിന്റെര്‍ ക്ലോത്സ് ഇട്ട് ഞങ്ങളെ നാണം കെടുത്തരുത് :)

evuraan said...

തുളസി ചെടികളെ വല്ലോം കരിച്ചു കളഞ്ഞാല്‍ ഇടിയുണ്ട് കേട്ടൊ. ഇടക്കിടക്ക് ഫോട്ടോയിട്ട് എനിക്ക് പ്രൂഫ് വേണം.

വലഞ്ഞല്ലോ ദൈവമെ..!

ക്യാമറ പ്രാന്തന്മാര്‍ ആരേലും കൊറേ തുളസിച്ചെടികളുടെ പടമെടുത്ത് എനിക്കയച്ചൂ തരൂ... :)

evuraan said...

സോക്സ്: നേരത്തെയൂരി വെച്ചിട്ട് വേണം പോകാന്‍, അവിടെ ചെന്നിട്ടൂരിയേക്കാം എന്നെങ്ങാന്‍ വെച്ചാല്‍... ഊയെന്റയ്യോ..!

ചിക്കാഗോക്കാരുടെ സോക്സിന്റെ കാര്യം പറഞ്ഞപ്പോഴാ പണ്ടത്തെ, “സോക്സ് അച്ഛാന്നു വിളിക്കില്ലല്ലോ..” എന്ന ബിന്ദുവിന്റെ കമന്റോര്‍ത്തത്..!

ആ ടീമല്ലേ അങ്ങോട്ട് പോവ്വാനൊരുങ്ങുന്നത്..

ഹി ഹി ഹി...

ശനിയന്‍ \OvO/ Shaniyan said...

അനംഗാരി മാഷെ, ഹഹ.. കാസിനോയില്‍ കയറിയിറങ്ങീതല്ലാതെ ഒരു ചില്ലിക്കാശുപോലും ഇറക്കിയില്ല അവിടെ. :) ഈ വക കാര്യങ്ങളില്‍ എനിക്കൊരിക്കലും നേട്ടമുണ്ടാവാറില്ല.. എന്തിനാ വെറുതേ കാശുകളയണേ? അവിടെ കളയണ കാശുണ്ടെങ്കില്‍ എനിക്കു അടുത്ത സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം ;-) പടങ്ങള്‍ ഇനിയും വരാനുണ്ട്.. ഇടാം...

ആദിയേ, സൂക്ഷിച്ചും കണ്ടുമൊക്കെ പോ... നിന്റെ തലക്കു ഒരുപാടുപേരു വിലപറഞ്ഞിട്ടുള്ളതല്ലേ..;-)

വേണുമാഷേ, ഓരോ സെറ്റും ഇടുമ്പോള്‍ കുറച്ചു കുറച്ചായി പറയാമെന്നു കരുതി.. :) നന്ദി!

സൂ, അടിപൊളിയായിരുന്നു, എനിക്കും പോക്കറ്റീനും :)

പാ‍ര്‍വതീ, നന്ദി! ഇനീം വരുന്നു പിന്നാലെ..

ദില്‍ബാസേ അതെ, ആകാശം അടിപൊളി! അതി്ന്റ് താഴത്തെ വിലനിലവാരവും.. ഫാബ‍ജേയുടെ ഒരു ഈസ്റ്റര്‍ എഗ്ഗിന്റെ വില ചോദിച്ചതിന്റെ ഞെട്ടല്‍ മാറാന്‍ ഒരാഴ്ച്ചയെടുത്തു.. :)

സിജൂ, നന്ദി! അപ്പൊ ആ പറ്റ് സിജുവിനും പറ്റി.. അതു നിങ്ങളുടെ ലൊക്കേഷനല്ലേ.. :)

ഇഞ്ചിയേ, ഇപ്പോഴും ഉണ്ട്.. അതിന്റെ പടമിടാം..

ബിന്ദു, ഇടാം ട്ടോ.. നന്ദി!

സ്നേഹിതന്‍ മാഷേ, നന്ദി!
ആര്‍പ്പി, ഏവുരാനേ, നന്ദി.. :)

അപ്പൊ ഇന്നു യുദ്ധം ഇവിടെയാ‍ണല്ലേ.. :)

ann said...

nallaa pics shaniyan ... hope u had a wonderful time out ter :) ...

ശനിയന്‍ \OvO/ Shaniyan said...

ആന്‍, നന്ദി!. പാര്‍ട്ട് 2 ഇട്ടിട്ടുണ്ട്.. കണ്ടോളൂ..