ബിന്ദു പറഞ്ഞതു പോലെ, ഇതിന്റെ ശരിയായ സൌന്ദര്യം കാനഡയില്‍ നിന്നാണ് ആസ്വദിക്കാന്‍ പറ്റുക..
നയാഗ്ര വെള്ളച്ചാട്ടം മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍സ് എന്നിവയാണ് മൂന്നെണ്ണം. താഴത്തെ ചിത്രത്തില്‍ അതേ ക്രമത്തില്‍ (ഇടത്ത് നിന്ന് വലത്തോട്ട്) കാണാം.. ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ് അമേരിക്കന്‍ ഫാള്‍സിനോട് ചേര്‍ന്നു കിടക്കുന്ന ആ ചെറിയതാണ്. അതിന്റെ രൂപം കൊണ്ടാണ് ആ പേരു വന്നത്. ഒറ്റ നോട്ടത്തില്‍ ഇത് അമേരിക്കന്‍ ഫാള്‍സിന്റെ ഭാഗമാണെന്നു തോന്നിയേക്കാം എങ്കിലും അത് വേറെ തന്നെ ആണ്.
ഇത് ഹോഴ്‌സ് ഷൂ ഫാള്‍സിന്റെ മേല്‍വശത്തു നിന്നുള്ള കാഴ്ച്ച. ഇതാണ് കൂട്ടത്തില്‍ കേമന്‍..
അവിടെ നിന്നുള്ള ബാക്കി ചിത്രങ്ങള്‍ വഴിയേ..
5 comments:
ശനിയോ.......മുന്നാലു ദിവസം ലീവുമെടുത്ത് കറങ്ങീത് കാരണം, ഞങ്ങള്‍ക്കൊക്കെ ഈ ഫോട്ടോ കാണാറായില്ല്യേ.......കലക്കി.
ഇങ്ങനെ പോയാ, എടക്കെടക്ക് ലീവെടുത്തോട്ടാ
good photos.
pl also give a 'yathravivaranam' of niagra trip.
did u fly or drive or train or nataraajan ....
ശനിയാ.. ഞാന്‍ ഫോട്ടോ എങ്ങനെയാ ഇടണത് എന്നൊന്നു പഠിക്കട്ടെ ട്ടോ.. എന്നിട്ടു ഇടാം. മറുകരയില്‍ നിന്നു നോക്കുമ്പോള്‍ നല്ല രസമാണു അമേരികന്‍ ഫാള്‍സ്.
അയ്യോ, എനിക്കു നയാഗ്രയില്‍ ഒന്നു കുളിച്ചുതൊഴണം.
ഏതാ ഇനി അടുത്തവണ്ടി?
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലെ ശനിയാ
എനിക്കും പോണം നയാഗ്രക്ക് ....
ബാക്കി ഫൊട്ടോകള്‍ക്കായി വെയ്റ്റ് മാഡുന്നു....
Post a Comment