ന്യൂയോര്‍ക്കേയ്... ഒരു എത്തിനോട്ടം...
പാപ്പാന് മാഷിനു സ്നേഹപൂര്‍വം..
പൊറോട്ട, ഊത്തപ്പം, കോഴിക്കറിയേയ്... (ന്യുവാര്‍ക്ക് അവന്യൂ, ജെഴ്സി സിറ്റി)
ജേണല്‍ സ്ക്വയര്‍
ആരാദ്യം പറക്കും, ആാാരാദ്യം പറക്കും.. പറക്കാതിനി വയ്യ,
Wednesday, January 03, 2007
Subscribe to:
Post Comments (Atom)
32 comments:
ശനിയാ: വൗ... നല്ല ദൃശ്യങ്ങള്‍..
ഞാനെങ്കിലും ഒരു തേങ്ങ അടിച്ചോട്ടെ.
കൃഷ് | krish
ഹായ്, ചിത്രങ്ങളൊക്കെ നല്ല രസമായിട്ടുണ്ടല്ലോ.
ശനിയാ, പടങ്ങളൊക്കെ നന്നായിട്ടുണ്ട്. പാപ്പാന് മാഷിന്റെ വീടാണോ അത്? ന്യൂജേര്‍സിയിലെ കാടുകളുടെയും പക്ഷികളുടെയും കൂടി കുറച്ചു പടങ്ങള്‍ കൂടി പോസ്റ്റ് ചെയ്യാമായിരുന്നു. പ്രകൃതിഭംഗി വലരെയുള്ള സ്ഥലമല്ലെ അത്?
വേറെ സ്ഥലമൊന്നും ഇല്ലായിരുന്നോ, കാണാന്‍?
ന്യൂ ജേഴ്സി -യെ പറ്റി ആരെഴുതിയാലും ഒബ്ലിഗേറ്ററി ആയി (അതോ, മാന്ഡേറ്ററിയോ?) ഡിറോഗേറ്ററിയായുള്ള കമന്റുകള്‍ എന്റെ വക ഫ്രീ.
ഈ കമന്റും ഡിറോഗേറ്ററി കാറ്റഗറിയില്‍ പെടുന്നതാണു്.
പിന്നെ, പാപ്പാന്റേം മറ്റും നാടല്ലേന്നു വിചാരിച്ചാ...?
മ്മടെ പാപ്പാനെ കണ്ടിരുന്നോ ശനിയാ? പുള്ളി പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന തലേക്കെട്ടു പടത്തിലുള്ള ലോഹിതദാസ് ലുക്ക് പടത്തിനു വേണ്ടി എയര്‍ പിടിച്ച് ഉണ്ടാക്കിയതാണോ അതോ ശരിക്കും അങ്ങനെ തന്നെയാണോ എന്നറിയാനാ.
നല്ല ചിത്രങ്ങള്‍!
ഏവൂരാനെ, ഇനിയും ശ്രമിച്ചുകൊണ്ടിരുന്നോ. എന്നെങ്കിലും മുന്തിരിയുടെ പുളിമാറി മധുരിക്കും കാലം വന്നെത്തും :-)
ദേവാ, ശനിയനെ ഞാന്‍ കണ്ടില്ല, കണ്ടിട്ടില്ല. എന്നാല്‍ മിനിയാന്നു കൂമനെക്കണ്ടു. പ്രൊഫൈല്‍ പടത്തിലെ ലുക്കൊക്കെ ഫോട്ടോഷോപ്പല്ലേ; അനാഗതശ്മശ്രുവായ ഒരു ശ്മശ്രുവാകുന്നു ഞാന്‍ :-)
സാരംഗി ഒരു തമാശക്കാരനാണെന്നു തോന്നുന്നു.
ശനിയാ, ഈപ്പടത്തിനു ഞാനുമായെന്തു സംഗതി?!%$#
ശനിയന്‍ അവിടുത്തെ വിസിറ്റിംഗ് ജേഴ്സിയല്ലായിരുന്നോ? അതോ ന്യൂ ജേഴ്സിയായോ?
ഓള്‍ഡ് ജേഴ്സികള്‍ പാപ്പാങ്കൂമനുകള്ക്കും വിസിറ്റിംഗ് ജേഴ്സി ശനിയനും അഷ്ടനവദശവത്സരാശംസകള്.
നല് ഫടാഫട് പടങ്ങള്‍ ശനിയണ്ണന്. പറക്കുന്ന രണ്ട് തളികകളെ നോക്കി ആരാദ്യം പറക്കും എന്ന് പാടുമ്പോള്‍ ആള് റെഡി പറക്കുന്ന രണ്ട് വസ്തുക്കളെ നോക്കി ആരാദ്യം പറക്കും എന്ന പാട്ട് പാടുമ്പോളുണ്ടാവുന്ന ഒരു അനൌചിത്യക്കുറവില്ലേ ശനിയണ്ണാ :)
ആക്ച്ചുവല്ലീ, ഏവൂര്‍ജിക്ക് ജേഴ്സിപ്പശുവില് നിന്ന് കിട്ടിയ പുറം കാലുകൊണ്ടുള്ള തൊഴി ഒരു കഥാരൂപത്തിലെങ്കിലും അവതരിപ്പിച്ചാല്‍ പാപ്പാന്റെ ഇപ്പോഴത്തെ മൃഗീയാവസ്ഥ ഒന്ന് മനസ്സിലാക്കാമായിരുന്നു. :)
(പതാലിക്ക് നന്ദി പറഞ്ഞുകൊണ്ട് വീണ്ടും-തല്ലരുത്, ഒന്ന് വിരട്ടിവിട്ടാല്‍ മതി) :)
കൂമനെപ്പറ്റി പറഞ്ഞതുകൊണ്ടാണോ അതുപോലൊരു വടവരി: EGGOWL
ന്യൂജേര്‍സിയിലെ കാടുകളുടെയും പക്ഷികളുടെയും കൂടി കുറച്ചു പടങ്ങള്‍ കൂടി പോസ്റ്റ് ചെയ്യാമായിരുന്നു
സാരംഗിമാഷേ, ന്യൂജേഴ്സി മൊത്തം കാടാണെന്നാണോ ഉദ്ദേശിച്ചെ? അതോ പാപ്പാന് ഒരു കാടനാണെന്നോ? ;)
Paappaan kaadananennu paranju oodikkalle...
Oridavelakku sesham commentiyatalle??
ആദിത്യാ...ഇത്ര കൃത്യമായി എന്റെ മനസ്സു വായിച്ചതിനു പെരുത്തു നന്ദി...ഞാന്‍ ഉദ്ദേശിച്ചത് 90% അതുതന്നെ.
ആദീ...ഒരു ഒന്നൊന്നര കമന്റ്.പിന്നെ
ശനിയന്‍ ഇതെപ്പോഴാ ന്യൂജേഴ്സിക്ക് പോയത്?കറക്കം തന്നെ?
ദോശഹട്ട് കാണിച്ച് കൊതിപ്പിക്കുന്നു. അഞ്ചുതരം ചട്ണി കിട്ടും അവിടെ അല്ലെ? :)
എല്ലാരും എന്തിനാ പാപ്പാനെ ഇങ്ങനെ പറയണെ? ഭിത്തി അടര്‍ന്ന ഒരു പടം കാണിച്ചിട്ട്...വേണ്ടായിരുന്നു ശനിയാ...:)
ന്യൂ ജേഴ്സിയെക്കുറിച്ച് പാലത്തിനിപ്പുറത്തെ ഒരു ന്യൂയോര്‍ക്കര്‍ എന്നോടു മുന്‍പ് പറഞ്ഞിരുന്നു ന്യൂ ജേഴ്സിയില്‍ എന്തെങ്കിലും കള്‍ച്ചര്‍ കാണെണമെങ്കില്‍ പാലില്‍ കുറച്ചു യീസ്റ്റ് ഇട്ട് മൈക്രോസ്കോപ്പില്‍ കൂടെ നോക്കണം എന്ന്.
ശനിയന്‍ അതു കുറേശ്ശെയായി മറ്റിയെടുക്കുന്നുണ്ട്. അവിടെ ദോശമാവിലും കള്‍ച്ചര്‍ ഉണ്ടല്ലേ.. :)
കൂമന്സിനെ രാത്രിയാണോ കണ്ടത് പാപ്പാനേ? ഇല്ലേല് പാപ്പാനെ ഇനി കണ്ടാല്‍ തിരിച്ചറിഞ്ഞു മൂളില്ല. അനാഗത ശ്മശ്രുവെന്ന് കുത്തിയത്.. പച്ചാളത്തെയോ അതോ ദില്ബനെയോ?
ചട്ടി എന്നതിന്റെ സ്ത്രീരൂപമായ ചട്ടിണി (അപ്പോ പട്ടിണി എന്താവോ) അഞ്ചു തരം എന്നാല്‍ ഫ്രഷ്, ഒരു ദിവസം ഉറക്കമിളച്ചത്, മിനിഞ്ഞാന്നത്തേത്, മൂന്നാം പക്കം, അതില്‍ പഴേതെതിന്റെ എല്ലാം കൂടി കോക്ക്ടെയില്‍ എന്നാണോ ബിന്ദുവേ?
അതൊക്കെ ദുബായിയെ കണ്ടു പഠി. ഇന്നലെ സന്മാന് ഹോട്ടലില്‍ ചെന്ന് എന്നതാ എണ്ണേം പിണ്ണാക്കുമില്ലാതെ കഴിക്കാന്‍ എന്നു ചോദിച്ചപ്പോ കാച്ചിലും ചേമ്പും പുഴുങ്ങിയത്, പച്ചക്കായും പയറും കറി... നാട്ടില്‍ കിട്ടുമോ ഇതൊക്കേ? ഉവ്വോ?
അല്ലേ അല്ല. സ്വീറ്റ് ചട്ണി, തക്കാളി ചട്ണി, തേങ്ങാ ചട്ണി, മല്ലി ചട്ണി, ഉള്ളി ചട്ണി. അഞ്ചായില്ലെ? എന്താ ഒരു ടേസ്റ്റ്!! കപ്പലാരെങ്കിലും ഇറക്കുമൊ ആവൊ?
:)
പുള്ളീ, ന്യൂ ജഴ്സിയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് :-)
ദേവാ, സംഗതി സത്യമാണ്. അടുത്തയിടയ്ക്ക് മദ്രാസിലെ പേരുകേട്ട ശരവണഭവന്റെ ഒരു ശാഖ ഇവിടെ തുടങ്ങി. ജനം ആദ്യത്തെ ആഴ്ച കഴിക്കാന്‍ പോയപ്പോള്‍ നല്ല ഭക്ഷണം. ഒരു രണ്ടാഴ്ച കഴിഞ്ഞു പോയപ്പോള്‍ കിട്ടിയ ഭക്ഷണതിനോട് നല്ല മുഖപരിചയം :-) ആകെയൊരു ദേജാ വൂ. പഴകിയ ഭക്ഷണം വിളമ്പി എന്ന കുറ്റത്തിന് അവരുടെ കട്ടയും പടവും മടക്കി എന്നാണ് ഒടുവില്‍ക്കിട്ടിയ വാര്‍ത്ത...
ബിന്ദൂ, പൊളിഞ്ഞഭിത്തിയാണെങ്കില് പോകട്ട്, പടത്തേലൊന്നു സൂക്ഷിച്ചുനോക്കിയേ. പണ്ടു വക്കാരി പറഞ്ഞതുപോലുള്ള പൃഷ്ഠപ്രദര്ശനമാണു തീം. ശനിയാ ഇതിലും ഭേദം എന്നെ രണ്ടു ചീത്തവിളിക്കുകയായിരുന്നു :-)
ദേവാ, കൂമനളിയനെ ഞാന്‍ പകല്‍വെളിച്ചത്തില്‍ കണ്ടിട്ടുണ്ട് പണ്ടേ. മിനിയാന്നുരാത്രി കൂമനും എന്നെ (ആദ്യമായി?) കണ്ടു :-)
ന്യൂജേര്സിക്കാരെ കളിയാക്കല്ലേ. tristate ഒന്നിച്ചൊരു കൂട്ടായ്മ ഉണ്ടാക്കും.
ശനിയാ, രണ്ടാമത്തെ പടം എന്താ ആദിത്യന് സ്റ്റയിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്?
ബിന്ദു, വെറുതെ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കാതെ. പാതിരാത്രിയില്‍ ഞാന്‍ കപ്പല്‍ അന്വേഷിച്ച് നടക്കേണ്ടി വരും. പേപ്പര്‍ എല്ലാം recycling ന് വെക്കുകയും ചെയ്തു.
നല്ല ചിത്രങ്ങള്‍ മാഷേ.
ചിത്രങ്ങളിലൂടെ അവിടം ഒക്കെ കാണിച്ചു തരുന്നതിനു് നന്ദി.
കൊള്ളാം നല്ല ചിത്രങ്ങള്‍ ...
പുതുവല്സരാശംസകള്
കൃഷ്, നന്ദി! തേങ്ങ കാലിലേക്കടിക്കാതിരുന്നാല് മതി ;)
സൂ, നന്ദി!
സാരംഗി, നല്ല ചോദ്യം! അവിടെ അധികം നേരം ഉണ്ടായില്ല. നന്ദി..
ഏവൂരാനേ, ഹഹഹാാ.. :)
ദേവ ഗുരോ.. ഇല്ലാ.. കുറേ താപ്പാനകളുള്ള സ്ഥലമാണെന്നു കേട്ടിട്ടുണ്ട്. പാപ്പാനെ കണ്ടില്ല. നന്ദി!
സ്നേഹിതാ, വളരെ നന്ദി.
പാപ്പാന് മാഷേ, നാക്കുളുക്കി.. ബില്ല് ഞാനങ്ങോട്ടയക്കട്ടേ? :) സ്നേഹത്തോടെ എന്നു പറഞ്ഞ് പടം അര്പ്പിക്കുമ്പൊ തെറി വിളിക്കുന്നോ? ബേഡാാ ബേഡാആആ. നല്ലതൊന്നും കാണരുതു കേട്ടോ? അതിനകത്തു നീണ്ടു നിവര്‍ന്നിരിക്കുന്ന ഭൂപടം കണ്ടില്ല അല്ല്യോ?
വക്കാരി അടിച്ചു ഗ്രൌണ്ടിനു പുറത്തിട്ട ബോള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.. നമോവാകം!
ആദിയേ, കണ്ട മാളത്തില്‍ കയ്യിട്ട്, അതില്‍ പാമ്പുണ്ടോ എന്നു നോക്കാന്‍ നിന്നേ കഴിഞ്ഞേ ആളുള്ളൂ, അല്ലേ? :)
തിരിമറി, വന്നതിനു നന്ദി..
അനംഗാരി മാഷെ, ഈ ലോകം തന്നെ ഉരുണ്ടതല്ലേ? :) നന്ദി
ബിന്ദു ടീച്ചറേ, അഞ്ചു തരം ചട്ണി കണ്ടില്ല.. നാലഞ്ച് തരം ദോശയും, പൊറോട്ടയും ഒക്കെ കണ്ടു, കഴിച്ചു.. :)
പുള്ളി, ഇതേ കാര്യം ഒരു ന്യൂ ജേഴ്സിക്കാരന് ന്യൂയോര്ക്കുകാരെപ്പറ്റി പറയുന്നതും കേട്ടിട്ടുണ്ടല്ലോ? അപ്പൊ അക്കരപ്പച്ചയാ? :) നന്ദി!
റീനീ, :) തലതിരിഞ്ഞതാണ് നേരെയുള്ളതെന്ന ആദിവചനം ഓര്‍ക്കുക.. ലോകാ സമസ്താ തിരിഞ്ഞോ ഭവന്തു:
വേണു മാഷേ, വീണ്ടും കണ്ടതില്‍ വളരെ സന്തോഷം!
എസ്. കുമാറണ്ണാ, നന്രി, തിരിച്ചും!
ശനിയനണ്ണാ,
ന്യൂ ജേഴ്സി എന്ന് പറഞ്ഞിട്ട് എത്ര നോക്കിയിട്ടും പശുവിനെ കാണുന്നില്ലല്ലോ? കറവയൊക്കെ ഇപ്പൊ എങ്ങനെ? പാപ്പാന്റെ രാജ്യമാണോ ഇത്? പറയൂ പറയൂ.... സര്‍ക്കാരേ...
ജന്മദിനാശംസകള്. :)
കേക്കും, ചോക്ലേറ്റുമൊക്കെ റെഡിയാക്കിവെക്കൂ.
ജന്മസിനാശംസകള്
എപ്പഴാ ട്രീറ്റ്?
മെനിമെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ, ക്യാരിയേജ് റിട്ടേണ്‍.
ഒരുപാട് കാലം ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിക്കാറാകട്ടേ...
ജന്മദിനാശംസകള്.
കണ്ണാ
ഒരുപാട് സ്നേഹോം സന്തോഷോം നിറഞ്ഞ ഒരു കൊല്ലം ണ്ടാവട്ടെ.
അടുത്ത പിറന്നാളിന് കൂട്ടിനൊരു കുഞ്ഞിക്കിളീം
സ്നേഹം
ജന്മദിനാശംസകള്
നല്ല പിറന്നാള്‍ ആശംസകള്ണ്ട് മാഷേ. ഒന്നെടുക്കട്ടേ?
:)
പിറന്നാളാശംസകള്‍.
പപ്പടം, പഴം, പായസം, പതിനാറുകൂട്ടം കറികള്‍, പിന്നെ പിറന്നാള്‍ ആഘോഷം കെമം ആക്കാന്‍ മുല്ലപ്പൂക്കളും അയക്കുന്നു.
(അടുത്ത തവണ വരുമ്പോള്‍ ഒരു ഊണ് തരമാകുമോ ?;) )
ആശംസകള്‍.
ദെന്താപ്പോ... ആകെമൊത്തം പിറന്നാള്ക്കാലമണോ? എവൊടൊക്കെ ഇടിച്ചുകേറി 'ആശംസകള്‍' പറ്യും... ന്നൊരു സംശ്യം ഇല്ല്യാണ്ടില്യ.
ശ്രീജിത്തോ മറ്റോ കാര്യായിട്ട് വിചാരിച്ചല് ഓരോരോ 'ഗഡി'യന്മാരെടേം പിറന്നാളിന്റെ ഒരു 'പ്രയോറിറ്റി ലിസ്റ്റ്' (ബ്ലോഗ്റോള് മാതിരി) തയ്യാറാക്കി മുന്‍കൂറായിത്തന്നെ 'ഉത്സവാശംസകള്‍' പലതരത്തില്‍ തയ്യാറാക്കി സമയത്തിന് സമയത്തിന് ചാമ്പാമായിരുന്നൂലോ! കൂട്ടത്തില്‍ 'ഇന്‍സ്റ്റന്റ്' ആശംസാ വചനങ്ങള്‍'ക്കൊക്കെ ഒരു നിശ്ചിത നിരക്കും സമയപരിധിയനുസരിച്ച് 'റേറ്റും' നിശ്ചയിക്കാമായിരുന്നു.
ദില്‍ബൂ... ഒറങ്ങിയോ?
Post a Comment