Sunday, August 27, 2006

സന്ധ്യ...





ആകാശത്തിന്റെ ക്യാന്‍‌വാസില്‍ സൂര്യന്‍ വരച്ച ഒരു പാലക്കാടന്‍ ചിത്രം..
(f/2.8 at 1/15)

19 comments:

ഡാലി said...

ആഹ! ഇതാണ് കല്യാണത്തിന് പോയപ്പോല്‍ പാലക്കാട് തന്നത്? ഇത് ഖസാക്കിന്റെ ഇതിഹാസകാരന്‍ പറഞ്ഞ പാലക്കാടന്‍ കരിമ്പനകള്‍ അല്ലേ?

Kumar Neelakandan © (Kumar NM) said...

ആരൊക്കെയോ മനസില്‍ വരുന്നു, കുറേ ജീവിതങ്ങളും, ജീവിതമില്ലായ്മയും ഒക്കെ മനസില്‍ വരുന്നു. ഇതിഹാസം ഓര്‍മ്മിപ്പിച്ചതിനു നന്ദി.

നല്ല ചിത്രങ്ങള്‍!

myexperimentsandme said...

അതിമനോഹരമായിരിക്കുന്നു, ശനിയാ. അടിപൊളിപ്പടങ്ങള്‍.

പുള്ളി said...

അപ്പൊ യക്ഷികളൊക്കെ homeless ആയി എന്നു പറയുന്നതു വെറുതെ :)
ഉഗ്രന്‍ പടങ്ങള്‍.

രണ്ടാമത്തേതില്‍ ശകലം ദുഖ ഛായ.
എനിക്കിപ്പൊ നാട്ടീപ്പോണം........
ങ്‌ഹീ...........

Unknown said...

ചെതലിമലക്കപ്പുറത്ത് അപ്പുക്കിളി തുമ്പികളെ പിടിക്കുന്നുണ്ടോ? കാലിലെ വ്രണം നല്‍കുന്ന വേദന കടിച്ചമര്‍ത്തി അള്ളാ‍പിച്ച മൊല്ലാക്ക നടന്ന് വരുന്നുണ്ടോ? ശൈഖ് തമ്പുരാനും ജിന്നുകളും വിരുന്ന് വരാറുള്ള ആ പള്ളി എവിടെ?

ശനിയന്‍ സാറേ... വരണ്ട പാലക്കാടന്‍ കാറ്റ് വീശുന്നത് പോലെ തോന്നി. നല്ല ഫോട്ടോസ്!

അനംഗാരി said...

ശനിയാ പടം അസ്സലായി. ഇതിഹാസകാരന്റെ അപ്പുക്കിളിയെ കണ്ടോ ഇവിടെ?..ഇടശ്ശേരിയുടെ ഭൂതത്തേയും?

രാജാവു് said...

വിഷാദ മൂകയാം സന്ധ്യേ...
നിന്റ്റെ പ്രതിഛായകള്‍.
മനോഹരമായിരിക്കുന്നു.
രാജാവു്

Manjithkaini said...

ഇതിഹാസത്തിന്റെ പുറവും അകവും ഓര്‍മ്മയില്‍ നിന്നു പുറത്തു ചാടിച്ചു.

കുടിയാ, അപ്പുക്കിളി എന്നു സ്വയം അവകാശപ്പെടുന്ന നാലഞ്ചുപേരെങ്കിലുമുണ്ട് തസ്രാക്കില്‍. ഉള്ളതില്‍ അല്പമെങ്കിലും സാമ്യമുണ്ടായിരുന്ന കിളി രണ്ടു വര്‍ഷം മുന്‍പ് മരിച്ചുപോയി.

Adithyan said...

ശനിയാ,

ഉഗ്രന്‍ പടങ്ങള്‍!!!

ഹോ!! ഖസാക്കിന്റെ ഇതിഹാസം എന്നു കേള്‍ക്കുമ്പോ എനിക്കിപ്പോ ചെറിയ ഒരു പേടിയാ... കുമാറേട്ടനറിയാം കാരണം :))

Unknown said...

നല്ല ചിത്രങ്ങള്‍!
എന്തായാലും സന്ധ്യ കഴിഞ്ഞ് അതിലെ അധികം കറങ്ങി നടക്കണ്ട! കരിമ്പനകള്‍ ഉളളതല്ലേ..

Unknown said...

ശനിയാ നല്ല ചിത്രങ്ങള്‍!

റീനി said...

ശനിയാ,.. ആരുടേങ്കിലും കയ്യില്‌ ചുണ്ണാമ്പുണ്ടോ?
നല്ല പടങ്ങള്‌.

നമ്മള്‍ അയല്‍വക്കമാണോ? ജോഡി റെല്ലിന്റെ നാട്ടുകാരാണോ?

അഭയാര്‍ത്ഥി said...

അഭിസാരികയാം സന്ധ്യ വിളര്‍ത്തമുഖത്ത്‌ ചായം തേച്ചൊരുങ്ങുന്നു. മദ്യ ചഷകങ്ങളുമായി ദല്ലാളന്മാരായ കരിമ്പനകള്‍ ഇരുളിനെക്കാത്തു നില്‍ക്കുന്നു.
ചൈത്രയാമിനിയില്‍ ഭൂമിയെലെങ്ങും അഭിസാരമഹോല്‍സവം.
ഗന്ധര്‍വ വീണയില്‍ കാലഗതിയുടെ നനുത്ത സ്വര വീചി.

നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കരിമ്പടവും നീര്‍ത്തി വര്‍ഷകാല രാത്രി ..

അപ്പോള്‍ ശനിയന്റെ ഒരു പരിവൃത്തി കഴിഞ്ഞുവോ?.

വളയം said...

ഈ സന്ധ്യ മനോഹരം

ബിന്ദു said...

ചുണ്ണാമ്പുണ്ടൊ ചുണ്ണാമ്പ് എന്നാരോ ചോദിച്ചോ? :)

nalan::നളന്‍ said...

നല്ല പടങ്ങള്‍.
പനന്തെങ്ങുകളുടെ ഒരു സിലുവെട്ടി കൈയ്യിലുണ്ട്. പൊസ്റ്റണം.

ശനിയന്‍ \OvO/ Shaniyan said...

ഡാലി, കല്യാണത്തിനു പോയപ്പോള്‍ തന്നതല്ല, അടിച്ചു മാറ്റിയതാ ;) നന്ദി..

കുമാര്‍ജീ, നന്ദി

വക്കാരിഗുരോ, നന്രി!

പുള്ളിമാഷേ(നേ), ഇതു കാണുമ്പൊ ഹോം ലെസ്സ്, വീട്ടില്‍ പോണം എന്നൊക്കെ പറയുമ്പോ.. ;-) നന്ദി!

ദില്‍ബാസ് മാഷെ, പതിവില്ലാതെ ഇത്തവണ നനവായിരുന്നു.. മനം കുളിര്‍ക്കെ മഴപെയ്തു കണ്ടു.. കഴിഞ്ഞു വന്നപ്പോള്‍ ഇവിടെയും മഴ.. നന്ദി..

കുടിയന്‍ മാഷെ, ഒരു ഭൂതമേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ, അതിനെ നാടുകടത്തി, ബാള്‍ട്ടിമോറിലേക്ക്..ഇപ്പോള്‍ അത് ഊണും ഉറക്കവും ഒന്നും ഇല്ലാതെ അലഞ്ഞു തിരിയുന്നു.. പനപോലെ ഇരിക്കുന്ന ഒരു ബില്‍ഡിങ്ങിന്റെ 13-ആം നിലയില്‍ വാസം..
:-) നന്ദി.

രാജാവെ, വന്ദനം! നന്ദി!

മന്‍‌ജിത്, കണ്ടതില്‍ സന്തോഷം, നന്ദി.

ആദിത്യോ, ഒരെണ്ണം വാങ്ങി അയപ്പിക്കട്ടോ? ;) നന്ദി..

സപ്തഗുരോ, പേടിക്കേണ്ട.. ആ ഏരിയയില്‍ ഉണ്ടായിരുന്നവയെ ഒക്കെ പണ്ടേ നാട്ടുകാര്‍ കെട്ടിച്ചു വിട്ടു.. ;) നന്ദി

മൊഴിമാഷെ, ഈയിടെയായി കാണാറില്ലല്ലോ? നന്ദി!

റീനി, പനയുടെ പടം കാണിക്കുമ്പൊ ചുണ്ണാമ്പു ചോദിക്കുന്നോ? അത്രക്കു വേണോ? സ്വയം നല്ല മതിപ്പാണല്ലേ? ;) നന്ദി ട്ടോ!

ഗന്ധര്‍വഗുരോ, വന്ദനം.. ഒരു യാത്രകൂടി നടത്തി എന്നേ ഉള്ളൂ.. തിരിച്ചു യുദ്ധക്കളത്തില്‍ എത്തി, പടച്ചട്ടയണിഞ്ഞു, വാളേന്തി.. നന്ദി.

വളയം, നന്ദി!

ബിന്ദു, റീനിയാ ചോദിച്ചേ.. നന്ദി!

നളനണ്ണോ, പോസ്റ്റൂ, നന്ദി!

---------------
ഈ പടം പാലക്കാട്-ഒറ്റപ്പാലം യാത്രക്കിടെ പറളി-എടത്തറ പരിസരത്ത് വെച്ച് എടുത്തത്

nerampokku said...

saniya palakkadinte karimpana atipoli.O.V.Vijayane orma varunnu

Kiranz..!! said...

This is really amazing,and it was great you post both the picz..!