മെരിലാന്‍ഡിന്റെ തലസ്ഥാനമായ തുറമുഖ നഗരമാണ് അനാപൊളിസ്.. ഇഷ്ടിക പാകിയ നിരത്തുകളും പഴയ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും നിറഞ്ഞ ഒരു കൊച്ച് സുന്ദരി.. പഴമയെ അപ്പടി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഈ കൊച്ചു പട്ടണത്തിനെ ചുവരുകളില്ലാത്ത മ്യൂസിയം എന്നു വിശേഷിപ്പിക്കുന്നു.

അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..


സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍ഡിന്റെ ചിഹ്നം..

സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.

സമര്‍പ്പണം: വായാടിക്ക്..